NEET UG 2021 : നീറ്റ് യുജി പരീക്ഷ തിയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു
നാളെ വൈകിട്ട് 5 മണി മുതൽ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ച് തുടങ്ങാം. NTA വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
New Delhi : കേന്ദ്ര സർക്കാർ നീറ്റ് (NEET 2021) പരീക്ഷ തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 12ന് സംഘടിപ്പിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന ട്വിറ്ററിലൂടെ അറിയിച്ചു. നാളെ വൈകിട്ട് 5 മണി മുതൽ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ച് തുടങ്ങാം. NTA വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ALSO READ : NEET, JEE Exam:വിദ്യാർത്ഥികൾ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് മന്ത്രി അറിയിച്ചു. പരീക്ഷകൾ സംഘടിപ്പിക്കുന്ന നഗരങ്ങളുടെ എണ്ണം 155ൽ നിന്ന് 198 ആയി ഉയർത്തി. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു.
ALSO READ : NEET PG Exams 2021 : കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് നീറ്റ് പീജി എൻട്രൻസ് പരീക്ഷകൾ മാറ്റിവെച്ചു
നേരത്തെ ഓഗസ്റ്റ് ഒന്ന് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ രാജ്യത്ത് രണ്ടാം കോവിജ് വ്യാപനത്തിന്റെ തരംഗം അതിരൂക്ഷമായതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.
ALSO READ : Neet 2020 Exam Results ഉടന്‍; എപ്പോള്‍? എവിടെ? എങ്ങനെ? അറിയേണ്ടതെല്ലാ൦
എല്ലാ വർഷം ഏകദേശം 15 ലക്ഷത്തോളം വിദ്യാർഥികളാണ് നീറ്റിനായി പരീക്ഷക്കായി പങ്കെടുക്കുന്നത്. പരീക്ഷക്കായിട്ടുള്ള സിലബസ് എൻടിഎയുടെ മാനദണ്ഡപ്രകാരമാണ്.
കോവിഡിനെ തുടർന്ന് ഇത്തവണ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു. തുടർന്ന് പത്താം ക്ലാസിലെയും 11-ാം ക്ലാസിലെയും പ്ലസ് ടുവിലെ മാർക്കിന്റെ അനുപാതത്തിലാണ് ഫലം പ്രഖ്യാപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...