NEET PG 2022: അഡ്മിറ്റ് കാർഡ് പുറത്തിറക്കി, എങ്ങനെ ഡൗൺലോഡ് ചെയ്യാം? അറിയേണ്ടതെല്ലാം
രാജ്യത്തെ മെഡിക്കൽ കോളേജുകൾ വാഗ്‌ദാനം ചെയ്യുന്ന വിവിധ എംഡി, എംഎസ്, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം നൽകുന്നതിനാണ് ദേശീയ തലത്തിലുള്ള മെഡിക്കൽ പരീക്ഷ നടത്തുന്നത്.
ന്യൂഡൽഹി: നീറ്റ് പിജി 2022 അഡ്മിറ്റ് കാർഡ് പുറത്തിറക്കി. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) ആണ് അഡ്മിറ്റ് കാർഡ് പുറത്തിറക്കിയത്. പരീക്ഷാർഥികൾക്ക് nbe.edu.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. മെയ് 21നാണ് നീറ്റ് പിജി പരീക്ഷ നടക്കുന്നത്.
പരീക്ഷ ബോർഡ് പരീക്ഷാർഥികൾക്ക് അഡ്മിറ്റ് കാർഡുകൾ മെയിൽ അയയ്ക്കില്ല. എൻബിഇഎംഎസ് വെബ്സൈറ്റിൽ വ്യക്തിഗത ലോഗിൻ വഴി പരീക്ഷാർഥികൾ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യണം. രാജ്യത്തെ മെഡിക്കൽ കോളേജുകൾ വാഗ്‌ദാനം ചെയ്യുന്ന വിവിധ എംഡി, എംഎസ്, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം നൽകുന്നതിനാണ് ദേശീയ തലത്തിലുള്ള മെഡിക്കൽ പരീക്ഷ നടത്തുന്നത്.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം -
1: നിങ്ങളുടെ മൊബൈൽ അല്ലെങ്കിൽ ലാപ്‌ടോപ്പ് വഴി NBEMS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
2: ഹോംപേജിൽ, നീറ്റ് പിജി 2022 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3: തുടർന്ന് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് സബ്മിറ്റ് ബട്ടൺ അമർത്തുക.
4: ശേഷം നിങ്ങളുടെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
5: അഡ്മിറ്റ് കാർഡിലെ വിശദാംശങ്ങൾ എല്ലാം ശരിയാണോ എന്ന് പരിശോധിച്ച ശേഷം അത് ഡൗൺലോഡ് ചെയ്യുക.
6: ഹാൾ ടിക്കറ്റിന്റെ പ്രിന്റൗട്ട് എടുക്കുക കൂടാതെ ഭാവി റഫറൻസിനായി സോഫ്റ്റ് കോപ്പി സൂക്ഷിക്കുക.
ഹാൾ ടിക്കറ്റിന്റെ പ്രിന്റൗട്ട് എടുത്ത ശേഷം കാർഡിൽ നൽകിയിരിക്കുന്ന സ്ഥലത്ത് നിങ്ങളുടെ ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ചിരിക്കണം. അഡ്മിറ്റ് കാർഡിലെ ഡാറ്റകളിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടായാൽ ഉടൻ തന്നെ അധികാരികളെ അറിയിക്കുക. അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന സമയം അനുസരിച്ച് പരീക്ഷാ ഹാളിൽ റിപ്പോർട്ട് ചെയ്യണം.
പരീക്ഷ പാറ്റേൺ
NEET PG 2022 കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡിലാണ് നടത്തുന്നത്. പരീക്ഷയിൽ ആകെ 200 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. മൂന്ന്പ മണിക്കൂറും മുപ്പത് മിനിറ്റുമാണ് പരീക്ഷ സമയം. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും (എംസിക്യു). ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങൾ. ഓരോ ശരിയായ ഉത്തരത്തിനും നാല് മാർക്ക് നൽകും. ഓരോ തെറ്റായ ശ്രമത്തിനും ഒരു മാർക്ക് കുറയ്ക്കും.
Also Read: NEET PG 2022: നീറ്റ് പിജി 2022 പരീക്ഷ മാറ്റിവെച്ചോ? അറിയേണ്ടതെല്ലാം
നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഡോക്ടർമാർ നേരത്തെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷയ്ക്ക് തയാറെടുക്കാൻ സമയമില്ലെന്നാരോപിച്ച് നിരവധി വിദ്യാർഥികൾ പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. നീറ്റ് പിജി 2021 കൗൺസിലിംഗ് പ്രക്രിയയിലെ കാലതാമസം കാരണം, പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ മതിയായ സമയം ലഭിക്കില്ലെന്നാണ് പരീക്ഷാർഥികളുടെ പരാതി.
എന്നാൽ, പരീക്ഷ മാറ്റിവയ്ക്കുന്നത് ഡോക്ടർമാരുടെ കുറവിന് കാരണമാകുമെന്നും അത് ആരോഗ്യസംരക്ഷണ സംവിധാനത്തെ ബാധിക്കുമെന്നും അക്കാദമിക് സർക്കിളുകളിൽ അരാജകത്വത്തിന് കാരണമാകുമെന്നും സുപ്രീം കോടതി പറഞ്ഞു. അടുത്തിടെ പരീക്ഷ മാറ്റിവച്ചുവെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...