NEET PG 2022: നീറ്റ് പരീക്ഷ മെയ് 21ന് തന്നെ, പരീക്ഷ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

നേരത്തെ പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിക്കും കത്തയച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 13, 2022, 01:56 PM IST
  • നേരത്തെ പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിക്കും കത്തയച്ചിരുന്നു.
  • പരീക്ഷ മാറ്റിവെക്കാൻ വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നുമുണ്ട്.
  • NEET PG 2021 കൗൺസിലിംഗ് പ്രക്രിയയിലെ കാലതാമസം കാരണം, പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ മതിയായ സമയം ലഭിക്കില്ലെന്നാണ് വിദ്യാർഥികളുടെ പരാതി.
NEET PG 2022: നീറ്റ് പരീക്ഷ മെയ് 21ന് തന്നെ, പരീക്ഷ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: നീറ്റ് പിജി 2022 പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഇത് ബാധിക്കുമെന്നും ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് സൃഷ്ടിക്കുമെന്നും ചൂണ്ടികാട്ടിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മെയ് 21ന് ആണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിക്കും കത്തയച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിരുന്നില്ലായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയോടും ഇക്കാര്യത്തിൽ ഇടപെടണമെന്ന് വിദ്യാർഥികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ‍പരീക്ഷ മാറ്റിവെക്കാൻ വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നുമുണ്ട്.  NEET PG 2021 കൗൺസിലിംഗ് പ്രക്രിയയിലെ കാലതാമസം കാരണം, പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ മതിയായ സമയം ലഭിക്കില്ലെന്നാണ് വിദ്യാർഥികളുടെ പരാതി.

പരീക്ഷ മാറ്റിവയ്ക്കുന്നത് ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് സൃഷ്ടിക്കും. അരാജകത്വവും അനിശ്ചിതത്വവും സൃഷ്ടിക്കുകയും ചെയ്യും. നീറ്റ് പരീക്ഷയുടെ രജിസ്ട്രേഷൻ മാർച്ച് 25-ന് അവസാനിച്ചു. രണ്ട് ലക്ഷത്തി ആറായിരം ഡോക്ടർമാർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറുവശത്ത് വിദ്യാർത്ഥികളുടെ വലിയൊരു സംഘം ഉണ്ടെന്നും രോഗി പരിചരണത്തിന്റെ ആവശ്യകതകൾ അവഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കോവിഡ് മഹാമാരിയെ തുടർന്ന് NEET 2022-23 ന്റെ യഥാർത്ഥ ഷെഡ്യൂൾ പരിഷ്കരിക്കേണ്ടി വന്നു. NEET-PG 2021-ന്റെ കൗൺസിലിംഗ് പ്രക്രിയയിൽ അപേക്ഷകരും സമാനമായ സ്ഥാനത്തുള്ള ഡോക്ടർമാരും പങ്കെടുത്തിട്ടുണ്ട്. NEET PG 2022 ന്റെ പുതിയ തീയതി 2022 മെയ് 21 ആയി നിശ്ചയിച്ചിരിക്കുന്നു, ഫലങ്ങൾ 20 ജൂൺ 2022-ന് പ്രതീക്ഷിക്കുന്നു - സുപ്രീംകോടതി ഉത്തരവ്.

Also Read: NEET PG 2022: നീറ്റ് പിജി 2022 പരീക്ഷ മാറ്റിവെച്ചോ? അറിയേണ്ടതെല്ലാം

അടുത്തിടെ നീറ്റ് പിജി 2022 പരീക്ഷ മാറ്റിവച്ചതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ജൂലൈ ഒമ്പതിലേക്ക് പരീക്ഷ മാറ്റിവച്ചുവെന്ന തരത്തിലാണ് വാർത്ത പ്രചരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News