NEET PG Counselling 2021 | ആദ്യ റൗണ്ട് രജിസ്ട്രേഷൻ നാളെ അവസാനിക്കും
ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് നാളെ ഉച്ചകഴിഞ്ഞ് 3 മണി വരെ പണമടയ്ക്കാം.
നീറ്റ് പിജി കൗൺസിലിംഗിന്റെ ആദ്യഘട്ട രജിസ്ട്രേഷൻ തിങ്കളാഴ്ച (ജനുവരി 17) അവസാനിക്കും. യോഗ്യത നേടിയ വിദ്യാർഥികൾക്ക് കൗൺസിലിംഗിന്റെ ആദ്യ റൗണ്ടിനായി ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in-ൽ അപേക്ഷിക്കാം. ഷെഡ്യൂൾ അനുസരിച്ച്, ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് നാളെ ഉച്ചകഴിഞ്ഞ് 3 മണി വരെ പണമടയ്ക്കാം. ചോയ്‌സുകൾ പൂരിപ്പിച്ച് ലോക്ക് ചെയ്യാനും കഴിയും. NEET PG കൗൺസിലിംഗിന്റെ ആദ്യ റൗണ്ടിലേക്കുള്ള രജിസ്‌ട്രേഷൻ ജനുവരി 12നാണ് ആരംഭിച്ചത്.
നീറ്റ് പിജി കൗൺസലിംഗ് 2021: പ്രധാനപ്പെട്ട തീയതികൾ
സീറ്റ് അലോട്ട്‌മെന്റ് നടപടികൾ ജനുവരി 21ന് അവസാനിക്കും.
ജനുവരി 22-ന് ഒന്നാം റൗണ്ടിലെ സീറ്റ് അലോട്ട്‌മെന്റ് ഫലം വിദ്യാർത്ഥികൾക്ക് പരിശോധിക്കാം.
സീറ്റ് അലോട്ട്‌മെന്റിന്റെ രണ്ടാം റൗണ്ടിലേക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഫെബ്രുവരി മൂന്നിന് ആരംഭിക്കും.
അലോട്ട്‌മെന്റിന്റെ രണ്ടാം ഘട്ട രജിസ്‌ട്രേഷൻ ഫെബ്രുവരി ഏഴിന് അവസാനിക്കും.
കൗൺസിലിംഗ് ഫോം പൂരിപ്പിക്കുമ്പോൾ ആവശ്യമായ രേഖകൾ
NEET 2021 അഡ്മിറ്റ് കാർഡ്
ആധാർ കാർഡും മറ്റൊരു ഐഡി പ്രൂഫും
ഓൺലൈൻ അപേക്ഷാ ഫോമിന്റെ പകർപ്പ്.
പ്ലസ് ടു മാർക്ക് ഷീറ്റ്
പ്രായം തെളിയിക്കുന്നതിനായി പത്താം ക്ലാസ് സർട്ടിഫിക്കറ്റ്
NEET മാർക്ക് ഷീറ്റ്
പൗരത്വ സർട്ടിഫിക്കറ്റ്
രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ
nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഹോംപേജിൽ, PG അല്ലെങ്കിൽ UG കൗൺസലിംഗ് ടാബിൽ ക്ലിക്ക് ചെയ്യുക.
രജിസ്ട്രേഷൻ ലിങ്ക് കാണിക്കുന്ന മറ്റൊരു വിൻഡോയിലേക്ക് പോകും.
രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് ലോഗിൻ ചെയ്യുക.
ലോഗിൻ ചെയ്ത ശേഷം, അപേക്ഷാ ഫോം സ്ക്രീനിൽ ദൃശ്യമാകും.
ഫോം പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യുക.
രജിസ്ട്രേഷൻ ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക.
അപേക്ഷകർ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കാൻ നിർദ്ദേശിക്കുന്നു.
സംവരണ നയം
പട്ടികജാതി (എസ്‌സി) - 15 ശതമാനം
പട്ടികവർഗ്ഗം (എസ്ടി) - 7.5 ശതമാനം
മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) (നോൺ-ക്രീമി ലെയർ) (കേന്ദ്ര ഒബിസി പട്ടിക പ്രകാരം) - 27 ശതമാനം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (ഇഡബ്ല്യുഎസ്) (കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച്) - 10 ശതമാനം
വികലാംഗർ (PwD) (ദേശീയ മെഡിക്കൽ കമ്മീഷൻ മാനദണ്ഡങ്ങൾ അനുസരിച്ച് തിരശ്ചീന സംവരണം) - 5 ശതമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...