NEET UG 2023: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) 2023 ലെ നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റിന്റെ (NEET-UG) അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറക്കും. അഡ്മിറ്റ് കാർഡ് ഇഷ്യൂ ചെയ്തുകഴിഞ്ഞാൽ, രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് neet.nta സന്ദർശിച്ച് അത് ഡൗൺലോഡ് ചെയ്യാൻ കഴിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഡ്മിറ്റ് കാർഡ് സാധാരണയായി പരീക്ഷയ്ക്ക് 6 മുതൽ 7 ദിവസം മുൻപാണ് നൽകുന്നത്. 2022-ൽ ജൂലൈ 17ന് നീറ്റ് നടത്തേണ്ടതായിരുന്നു. ജൂലായ് 12-നാണ് അഡ്മിറ്റ് കാർഡ് നൽകിയത്.  2021 ൽ അഡ്മിറ്റ് കാർഡ് സെപ്റ്റംബർ 6 നും പരീക്ഷ സെപ്റ്റംബർ 12 നും നടന്നു. 2020-ൽ രാജ്യം മുഴുവൻ കോവിഡ് -19 ന്റെ ആദ്യ തരംഗത്തിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുമ്പോൾ,  ഓഗസ്റ്റ് 26 ന് NTA അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി.


ALSO READ: വന്ദേഭാരത് ട്രെയിൻ രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ചു; തമ്പാനൂരിൽ നിന്ന് പുറപ്പെട്ടത് 5.20ന്


ഈ വർഷം NEET UG പരീക്ഷ മെയ് 7 ന് ഉച്ചയ്ക്ക് 2 മണി മുതൽ 5:30 PM വരെ നടക്കും. അഡ്മിറ്റ് കാർഡ് പുറത്തിറങ്ങുന്നതിന് മുമ്പ്, നീറ്റ് യുജി പരീക്ഷയുടെ പരീക്ഷാ കേന്ദ്രം
എൻടിഎ പുറത്തിറക്കും. അതിനുശേഷം അഡ്മിറ്റ് കാർഡ് നൽകും. മെയ് 15നകം അഡ്മിറ്റ് കാർഡ് എൻടിഎ നൽകുമെന്നാണ് കരുതുന്നത്.


NEET UG 2023-ന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ, പ്രധാനപ്പെട്ട വിവരങ്ങളൊന്നും നഷ്‌ടപ്പെടാതിരിക്കാൻ സമയാസമയങ്ങളിൽ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുന്നത് തുടരണം.അഡ്മിറ്റ് കാർഡ് വിതരണം സംബന്ധിച്ച് എൻടിഎ ഇതുവരെ ഒരു നിശ്ചിത തീയതി പ്രഖ്യാപിച്ചിട്ടില്ല.


അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം


1. ആദ്യം ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.
തുടർന്ന് അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.


2. വ്യക്തിഗത വിശദാംശങ്ങൾ നൽകി സമർപ്പിക്കുക.
അഡ്മിറ്റ് കാർഡ് ലഭിക്കും


3. അഡ്മിറ്റ് കാർഡിന്റെ ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.


എംബിബിഎസ്, ബിഡിഎസ്, മറ്റ് മെഡിക്കൽ കോഴ്‌സുകൾ എന്നിവയിലെ പ്രവേശനത്തിനായി എല്ലാ വർഷവും നീറ്റ് യുജി പരീക്ഷ നടത്താറുണ്ട്. ഓരോ വർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.