NEET Result 2023: നീറ്റ് യുജി ഫലം ഉടൻ പ്രഖ്യാപിക്കും; കൂടുതൽ വിവരങ്ങളുമായി എൻടിഎ
NTA likely to Announce NEET UG Result in June: ഈ വർഷം ജൂൺ മാസത്തോടെ റിസൾട്ട് എത്തുമെന്നാണ് സൂചന.
ഈ വർഷം മെയ് 7 നായിരുന്നു നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ നടത്തിയത്. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ ഫല പ്രഖ്യാപനത്തിനും അവസാനത്തെ ഉത്തര സൂചികയ്ക്കും വേണ്ടി കാത്തിരിക്കുകയാണ്. എല്ലാ വർഷവും പരീക്ഷ നടത്തി ഒന്നര മാസത്തിനുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കാറുണ്ട്. ഈ വർഷം ജൂൺ മാസത്തോടെ റിസൾട്ട് പ്രഖ്യാപിക്കുമെന്നാണ് എൻടിഎ നൽകുന്ന സൂചന. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി എൻടിഎ നീറ്റ്ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ website-neet.nta.nic.in സന്ദർശിക്കേണ്ടതാണ്.
ഈ വർഷം നടത്തിയ നീറ്റ് പരീക്ഷയുടെ ഭാഗമായി ആദ്യം പുറത്തിറക്കിയ ഉത്തര സൂചിക എൻടിഎ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ neet.nta.nic.in. ൽ ലഭ്യമാണ്. പുറത്തിറക്കിയ ഉത്തര സൂചികയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് എന്തെങ്കിലും സംശയങ്ങളോ നിർദ്ദേശങ്ങളോ നൽകാൻ ഉണ്ടെങ്കിൽ അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ ഓരോ ഉത്തരത്തിനും 200 രൂപ വീതം അടച്ച് അത് ചെയ്യാവുന്നതാണ്.
ALSO READ: സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷയില്‍ നിങ്ങള്‍ പരാജയപ്പെട്ടോ? ഈ കാര്യങ്ങള്‍ ചെയ്യുക
അതേസമയം സംഘർഷം നിലനിന്ന സാഹചര്യത്തിൽ മണിപ്പൂരിൽ ഈ വർഷത്തെ നീറ്റ് പരീക്ഷ മെയ് 7ന് നടത്തിയിരുന്നില്ല. 20 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ മെഡിക്കൽ എൻട്രൻസ് എക്സാം പരീക്ഷ എഴുതുന്നതിനു വേണ്ടി അപേക്ഷ നൽകിയത്. ഇന്ത്യയിൽ 499 നഗരങ്ങളിലും ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിലുമായാണ് പരീക്ഷ നടത്തിയത്. ഉച്ചയ്ക്ക് 2 മണി മുതൽ 5.20 വരെയായിരുന്നു പരീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...