ന്യൂഡല്‍ഹി: കോവിഡ് (Covid India)  പ്രതിരോധത്തിനായി ഇന്ത്യക്കുള്ള ലോക രാഷ്ട്രങ്ങളുടെ സഹായം തുടരുന്നു. നെതർലാൻറാണ്  സഹായവുമായെത്തിയത്.449 വെന്‍റിലേറ്ററുകളും 100 ഓക്സിജന്‍ കോണ്‍സന്‍ട്രേ റ്ററുകളും അടക്കം വഹിച്ച് ആദ്യ വിമാനം ഇന്ന് ആംസ്റ്റ്ർഡാമിൽ നിന്നും പുലർച്ചെ ഡൽഹിയിലെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇതുവരെ ഇന്ത്യക്കായി ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി (Germany) എന്നീ ലോകരാജ്യങ്ങള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളും അയല്‍രാജ്യങ്ങളായ ബംഗ്ലാദേശുമടക്കം അവശ്യവസ്തുക്കളെത്തിച്ചിരുന്നു. അമേരിക്കയാണ് നാലു ഘട്ടമായി കൂടുതല്‍ സാധനങ്ങള്‍ എത്തിക്കുന്നത്.



 


ALSO READ: Karnataka യുടെ പ്രതിദിന ഓക്സിജൻ വിതരണം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കർണാടക ഹൈ കോടതി


ഇന്ത്യക്ക് അവശ്യവസ്തുക്കളെത്തിച്ചതിന് ഇന്നലെ സ്വിറ്റ്സര്‍ലന്‍റിന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് നന്ദി അറിയിച്ചു.600 ഓസ്കിജന്‍ കോണ്‍സന്‍ട്രേറ്ററുകളും 50 വെന്‍റിലേറ്ററുകളും മറ്റ് ആരോഗ്യ രക്ഷാ ഉപകരണങ്ങളുമാണ് സ്വിസ് അധികൃതര്‍ ഇന്ത്യക്ക് നല്‍കിയത്.


രാജ്യത്തെ അതി തീവ്ര കോവിഡ് വ്യാപനം കണക്കുകൾക്കും അപ്പുറത്ത് വ്യാപിക്കുകയാണ്. മരണ സംഖ്യയും ക്രമാതീതമായി ഉയരുകയാണ്. ഒരു സംസ്ഥാനത്തും സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 4 ലക്ഷം കടന്നു.


ALSO READ: Covid-19 Second Wave Peak: കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ എപ്പോൾ രൂക്ഷമാകും? അറിയാം.


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.