Amrit Bharat Express: അമൃത് ഭാരത് എക്സ്പ്രസ് യാത്രാ നിരക്ക് പുറത്തുവിട്ട് റെയിൽവേ ബോർഡ്
Amrit Bharat Express Update: ട്രാക്കിലൂടെ കുതിക്കാന്‍ തയ്യാറെടുക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പരിശോധിച്ചു. പിന്നാലെ റെയിൽവേ ബോർഡ് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ യാത്രാ നിരക്ക് വിവരങ്ങളും പുറത്തുവിട്ടു.
Amrit Bharat Express Update: വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിനുശേഷം അമൃത് ഭാരത് എക്‌സ്പ്രസ് എന്ന പേരില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ട്രെയിന്‍ അവതരിപ്പിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
ഉടൻ ആരംഭിക്കാനിരിക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഡിസംബർ 30 ന് ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ട്രാക്കിലൂടെ കുതിക്കാന്‍ തയ്യാറെടുക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പരിശോധിച്ചു. പിന്നാലെ റെയിൽവേ ബോർഡ് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ യാത്രാ നിരക്ക് വിവരങ്ങളും പുറത്തുവിട്ടു.
Also Read: Bharat Nyay Yatra: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര' ജനുവരി 14 മുതൽ
റിപ്പോര്‍ട്ട് അനുസരിച്ച് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ട്ക്കറ്റ് നിരക്ക് സാധാരണയിലും വളരെ കൂടുതലാണ്. കൂടാതെ, യാത്രക്കാര്‍ക്ക് ടിക്കറ്റുകളിൽ യാതൊരുവിധ ഇളവുകളും ലഭിക്കില്ല. റിസർവേഷൻ ഫീസ് ഒഴികെ 1-50 കിലോമീറ്ററിന് കുറഞ്ഞത് 35 രൂപയാണ് നിരക്ക്.
Also Read: JN.1 Variant: കോവിഡ് ജെഎൻ.1 വകഭേദത്തെ ചെറുക്കാന്‍ ബൂസ്റ്റർ ഡോസ് ആവശ്യമുണ്ടോ? AIIMS വിദഗ്ധർ എന്താണ് പറയുന്നത്?
ഡിസംബർ 30 ന് ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന ആദ്യ അമൃത് ഭാരത് ട്രെയിനിൽ സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്ലാസ് കമ്പാർട്ടുമെന്‍റുകൾ മാത്രമാണ് ഉള്ളത്. സെക്കൻഡ്, സ്ലീപ്പർ, ഈ രണ്ട് ക്ലാസുകളിലേയും നിരക്ക് നിലവിൽ ഓടുന്ന മറ്റ് മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അമൃത് ഭാരതിന്‍റെ നിരക്ക് 15 മുതൽ 17% വരെ കൂടുതലാണ് എന്ന് ഒരു റെയിൽവേ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മറ്റ് മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിനുകളിൽ 1 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെയുള്ള രണ്ടാം ക്ലാസ് യാത്രയുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് റിസർവേഷൻ ഫീസും മറ്റ് നിരക്കുകളും ഒഴികെ 30 രൂപയാണ്. എന്നാല്‍, അമൃത് ഭാരത് ടിക്കറ്റ് നിരക്ക് ഏകദേശം 17% കൂടുതലാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കുലർ അനുസരിച്ച്, സൗജന്യ കോംപ്ലിമെനന്‍റി പാസുകൾ വഴി ലഭിക്കുന്ന ടിക്കറ്റ്, മറ്റ് ഇളവുകള്‍ ഉള്ള ടിക്കറ്റുകള്‍ എന്നിവ ഈ ട്രെയിനില്‍ ലഭ്യമല്ല.
പാർലമെന്‍റ് അംഗങ്ങൾക്ക് നൽകുന്ന പാസുകൾ വഴിയുള്ള ടിക്കറ്റുകൾ, എംഎൽഎമാർ / എംഎൽസിമാർക്ക് നൽകുന്ന റെയിൽവേ ട്രാവൽ കൂപ്പണ്‍ (ടിആർസി) ബുക്കിംഗ്, സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ബുക്കിംഗ് എന്നിവ പൂർണ്ണമായി പണം തിരിച്ചടക്കുന്നതിനാൽ അനുവദനീയമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമൃത് ഭാരത് ട്രെയിനുകളും അവയുടെ നിരക്കും പ്രദര്‍ശിപ്പിക്കുന്നതിനായി സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ റെയിൽവേ ബോർഡ് സെന്‍റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിനോട് (CRIS) ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.
ഏറെ സവിശേഷതകളോടെയാണ് എൽഎച്ച്ബി കോച്ച് അടിസ്ഥാനമാക്കിയുള്ള പുഷ്-പുൾ ക്രമീകരണമുള്ള അമൃത് ഭാരത് ട്രെയിനുകൾ ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്നത്. തിരശ്ചീന ദിശയിലുള്ള സ്ലൈഡിംഗ് വിൻഡോകൾ, കോച്ചുകൾക്കിടയിലുള്ള സെമി-പെർമനന്‍റ് കപ്ലർ, ഡസ്റ്റ് സീൽ ചെയ്ത വിശാലമായ ഗാംഗ്‌വേകൾ, എയറോസോൾ അധിഷ്ഠിത അഗ്നിശമന സംവിധാനം എന്നിങ്ങനെ ചില പ്രത്യേക സവിശേഷതകൾ ഉണ്ടെന്ന് സർക്കുലറിൽ പറയുന്നു.
ടോയ്‌ലറ്റുകളും ഇലക്ട്രിക്കൽ ക്യുബിക്കിളുകളും, എമർജൻസി ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ലൈറ്റ്, ഫ്ലോർ ഗൈഡ് ഫ്ലൂറസെന്‍റ് സ്ട്രിപ്പുകൾ, എൽഡബ്ല്യുഎസ് കോച്ചുകൾക്കുള്ള ബെഞ്ച്-ടൈപ്പ് ഡിസൈൻ, റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതുമായ കോച്ചുകളുടെ വേർതിരിവ് (സ്ലൈഡിംഗ് ഡോറുകൾ) തുടങ്ങിയവ അമൃത് ഭാരത് ട്രെയിനുകളില്‍ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.