JN.1 Variant Update: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 529 പുതിയ കേസുകള്‍ ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 4,093 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കർണാടകയിൽ നിന്ന് രണ്ട് പേരും ഗുജറാത്തിൽ നിന്ന് ഒരാളുമാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഡാറ്റയിലാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
Also Read: Bharat Nyay Yatra: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര' ജനുവരി 14 മുതൽ
അതേസമയം, രാജ്യത്ത് കോവിഡ്-19 സബ് വേരിയന്‍റ് ജെഎൻ.1 -ന്‍റെ 40 കേസുകൾ കൂടി രേഖപ്പെടുത്തി, ഇതോടെ JN.1 സ്ഥിരീകരിച്ചവരുടെ എണ്ണം 109 ആയി ഉയർന്നു, ഡിസംബർ 26 വരെയുള്ള കണക്കാണ് ഇത്. ഗുജറാത്ത് 36, കർണാടക 34, ഗോവ 14, മഹാരാഷ്ട്ര 9, കേരളം 6, രാജസ്ഥാൻ 4, തമിഴ്‌നാട് 4, തെലങ്കാന 2 എന്നിങ്ങനെയാണ് കണക്കുകള്‍. JN.1 സ്ഥിരീകരിച്ച മിക്ക രോഗികളും നിലവിൽ ഹോം ഐസൊലേഷനിള്‍ കഴിയുകയാണ്.
Also Read: Lyme Disease: കോവിഡ് JN.1 പ്രതിസന്ധിക്കിടെ ഹിമാചലില്‍ അപൂർവ രോഗം പടരുന്നു, പരിശോധനയ്ക്കായി ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് കിറ്റ്
കോവിഡ് കേസുകള്‍ക്കൊപ്പം JN.1 കേസുകളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്സിനുകൾ നിർമ്മിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ താൽപ്പര്യം കാണിച്ചുകൊണ്ട് മുന്നോട്ടു വന്നിരിയ്ക്കുകയാണ്. കോവിഷീൽഡ് വാക്സിൻ നിർമ്മിക്കുന്ന പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ JN.1 നെ പ്രതിരോധിക്കുന്ന വാക്സിന്‍ നിര്‍മ്മിക്കാന്‍ താത്പര്യം കാട്ടിയിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് തന്നെ കോവിഡ് വകഭേദമായ xbb.1 യ്ക്കുള്ള വാക്സിൻ തയ്യാറാക്കിയിരുന്നു.
രാജ്യത്ത് covid, JN.1 കേസുകള്‍ ഉയരുന്ന അവസരത്തില്‍ ഒരു നിര്‍ണ്ണായക വസ്തുത വെളിപ്പെടുത്തിയിരിയ്ക്കുകയാണ് എയിംസ് ഡൽഹിയിലെ ആരോഗ്യ വിദഗ്ധര്‍.
ഇന്ത്യയിലെ പ്രവണതകൾ നോക്കുമ്പോൾ, ഇന്ത്യക്കാർക്ക് മറ്റൊരു വാക്സിൻ ആവശ്യമില്ല, ആളുകൾക്ക് നിലവിൽ ബൂസ്റ്റർ ഡോസ് പോലും ആവശ്യമില്ല എന്നാണ് വാക്സിൻ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
മതിയായ പഠനങ്ങളുടെയും ഗവേഷണങ്ങളുടേയും അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. അതായത്, എയിംസ് ഡൽഹിയും എയിംസ് ഗോരഖ്പൂരും ചേർന്ന് ആളുകളിൽ കൊറോണയ്‌ക്കെതിരായ ആന്‍റിബോഡികളെക്കുറിച്ച് അടുത്തിടെ പഠനം നടത്തിയിരുന്നു. ഈ ഗവേഷണത്തിൽ, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരോ കൊറോണ വൈറസ് ബാധിച്ചവരോ ആയ ആളുകൾക്ക് നിലവിൽ കൊറോണയെ ചെറുക്കാൻ മതിയായ സംരക്ഷണ കവചം അതായത് ആന്‍റിബോഡികൾ ഉണ്ടെന്നാണ് കണ്ടെത്തിയത്.
ഇന്ത്യയിൽ 4000 ലധികം ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടാത്തതിന്‍റെ കാരണം ഇതാണ്. കൊറോണ വൈറസിന് പരിശോധന നടത്തേണ്ടത് ആവശ്യമാണെന്ന്പോലും ഇപ്പോള്‍ ആളുകൾ കരുതുന്നില്ല.
പുതുവത്സര ആഘോഷങ്ങൾക്കും ഉത്തരേന്ത്യയിലെ തണുപ്പിനും മാറ്റി സംസ്ഥാനങ്ങളിലെ മാറുന്ന കാലാവസ്ഥയ്ക്കും ഇടയിൽ കൊറോണ അതിവേഗം പടരുകയാണ്. എന്നാൽ ആശുപത്രിയിൽ പോകേണ്ട സാഹചര്യം ആവശ്യമില്ലാത്തിടത്തോളം, സാധാരണ വൈറൽ പനി പോലെ കരുതി ചികിത്സിച്ചാൽ കുഴപ്പമില്ല എന്നാണ് വിലയിരുത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.