ബംഗളൂരു: ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം. 10 ലക്ഷം രൂപ ചെലവിൽ കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടർ മോഷണം പോയ സംഭവത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയും എല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു. ഇവിടുത്തെ കസേരകളും തൂണുകളും മേൽക്കൂരയുമൊക്കെ മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; ഭർത്താവ് കൊന്നതാണോയെന്ന് സംശയം


ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലാണ് ബസ് ഷെൽട്ടറിന്റെ നിർമ്മാണം പൂർത്തിയാക്കിയിരുന്നത്. ഷെൽട്ടർ സ്ഥാപിച്ച് ഒരാഴ്ചയ്ക്ക് ശേഷം കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഷെൽട്ടർ കാണാനില്ല.  തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.


Also Read: Rahu Ketu Gochar 2023: ഒക്ടോബർ 30 മുതൽ ഈ രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ; ലഭിക്കും വൻ സമ്പത്ത്!


ഇത് ആദ്യമായിട്ടല്ല ബംഗളൂരുവിൽ ഇങ്ങനെ ബസ് സ്റ്റോപ്പുകൾ കാണാതാകുന്നത്.  കഴിഞ്ഞ മാർച്ചിലും എച്ച്ആർബിആർ ലേഔട്ടിൽ മുപ്പത് വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പ് കാണാതായിരുന്നു. ഈ സംഭവത്തിൽ അടുത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിനെതിരെ പരാതി ഉയർന്നിരുന്നു. അതുപോലെ 2014 ലും 2015 ലും സമാനമായ രീതിയിൽ നഗരത്തിൽ ബസ് ഷെൽട്ടർ മോഷണം പോയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.