America: ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; ഭർത്താവ് കൊന്നതാണോയെന്ന് സംശയം

New Jersey Tragedy: ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസിന്  വിവരം ലഭിച്ചത് ബുധനാഴ്ച് വൈകീട്ടോടെയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 07:48 AM IST
  • ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി
  • ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്
  • ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം
America: ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; ഭർത്താവ് കൊന്നതാണോയെന്ന് സംശയം

വാഷിംങ്ടൺ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തേജ് പ്രതാപ് സിംഗ്, ഭാര്യ സോണാൽ പരിഹർ അവരുടെ10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. 

Also Read: Cigarette Ban: സിഗരറ്റ് വാങ്ങുന്നതിൽ നിന്ന് യുവാക്കള്‍ക്ക് വിലക്ക്!! പദ്ധതിയുമായി ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി

ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസിന്  വിവരം ലഭിച്ചത് ബുധനാഴ്ച് വൈകീട്ടോടെയാണ്. തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. ഇവിടെ കൂടുതലും ഇന്ത്യക്കാരാണ്  താമസിക്കുന്നത്.  ഇവരുടെ മരണ കാരണം വ്യക്തമല്ല. എങ്കിലും ഇത് കൊലപാതകമായിരിക്കാമെന്നാണ്  പോലീസ് നിഗമനം.  സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ അറിയാൻ കഴിയൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News