New Covid variant C.1.2; വാക്സിൻ പ്രതിരോധത്തെ മറികടക്കുന്ന കൂടുതൽ അപകടകാരിയായ വകഭേദമെന്ന് ഗവേഷകർ
ദക്ഷിണാഫ്രിക്കയിലാണ് C.1.2 വകഭേദം ആദ്യം റിപ്പോർട്ട് ചെയ്തത്
ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദം (Covid variant) എട്ട് രാജ്യങ്ങളിൽ കണ്ടെത്തി. നിലവിൽ ലോകത്ത് ഉപയോഗിക്കുന്ന വാക്സിനുകൾ നൽകുന്ന പ്രതിരോധത്തെ ഭേദിക്കുന്നതാണ് പുതിയ വകഭേദമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് C.1.2 വകഭേദം ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും സി.1.2 വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈന, കോംഗോ, മൗറീഷ്യസ്, സ്വിറ്റ്സർലൻഡ്, പോർച്ചുഗൽ, ന്യൂസിലന്റ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലും ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ALSO READ: രാജ്യത്ത് Covid Vaccination 63.43 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
പുതിയ വേരിയന്റിന് മുൻപ് കണ്ടെത്തിയ മറ്റ് വേരിയന്റുകളേക്കാൾ മ്യൂട്ടേഷൻ (Mutation) ഉണ്ടെന്ന് ഗവേഷകർ പറയുന്നു. ഈ വൈറസിന് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാം. ഇന്ത്യയിൽ ഇതുവരെ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡിന്റെ പുതിയ വകഭേദം അതിവ്യാപന ശേഷിയുള്ളതാണെന്നും ഗവേഷകർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...