ന്യൂഡല്‍ഹി: ജീവനോടെ ഉണ്ടായിരുന്ന നവജാത ശിശു മരിച്ചെന്നു തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ മാക്സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാരിന് വീണ്ടും തലവേദന. സമരവുമായി മുന്നോട്ടു പോകുമെന്ന് ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അവിവേകിയും സ്വേച്ഛാധിപതിയുമാണെന്ന് മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചു. മാക്സ് ഹോസ്പിറ്റലിന് പിറകില്‍ നടന്ന ഡോക്ടര്‍മാരുടെ പ്രതിഷേധ റാലിക്കിടയിലായിരുന്നു ആരോപണം. ലൈസന്‍സ് റദ്ദാക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ സമരത്തിനിറങ്ങുമെന്ന് അവര്‍ ഭീഷണി മുഴക്കി.


പുറത്താക്കിയ രണ്ടു ഡോക്ടര്‍മാരെ തിരിച്ചെടുക്കണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിനായി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ആവശ്യങ്ങള്‍ പരിഗണിക്കാത്ത പക്ഷം സമരവുമായി മുന്നോട്ടു പോകുമെന്നും ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ അശ്വിനി ഗോയല്‍ പറഞ്ഞു. 


ഡല്‍ഹിയിലെ രോഗികളുടെ 80%  ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രികളിലാണ്. കുറ്റം ചെയ്തു എന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടി വേണം. എന്നുവച്ച് മറ്റുള്ളവര്‍ കൂടി അനുഭവിക്കുന്നത് എന്തിനാണ്? അവര്‍ ചോദിക്കുന്നു.


സംഭവത്തെ തുടര്‍ന്ന് ഇവിടെ നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ ആശങ്കയിലാണ്. തങ്ങള്‍ക്ക് സൗജന്യനിരക്കില്‍ മികച്ച ചികിത്സ ഇവിടെ ലഭിച്ചിരുന്നു എന്ന് അവര്‍ വ്യക്തമാക്കുന്നതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 


ക​ഴി​ഞ്ഞ മാസം  ഇരട്ടനവജാത ശിശുകൾ മരിച്ചെന്നു വിധിയെഴുതി മാക്സ് ആശുപത്രിയിലെ ഡോക്ടർമാർ കുട്ടികളെ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലാ​ക്കി മാ​താ​പി​താ​ക്ക​ൾ​ക്കു കൈ​മാ​റി​യിരുന്നു. ഈ ഇ​ര​ട്ട കുട്ടികളിൽ ഒരാൾക്കു ജീവനുണ്ടെന്ന് പിന്നീട് കണ്ടെത്തി. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് എ​ടു​ത്ത​പ്പോ​ഴാണ് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഇതേതുടർന്നു കുട്ടിയെ മറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.