ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചു. ഹോമത്തിനും പൂജയ്ക്കും ശേഷമാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോല്‍ സ്ഥാപിച്ചത്. തുടർന്ന് സര്‍വമത പ്രാര്‍ഥനയോടെ ആദ്യഘട്ട ചടങ്ങുകൾ പൂർത്തിയായി.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തി. ചടങ്ങുകളുടെ ഭാഗമായി ഹോമം, പൂജ എന്നിവ നടത്തി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആണ് പൂജകൾ നടത്തിയത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പൂജയില്‍ പങ്കെടുത്തിരുന്നു. തുടർന്ന് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് മുൻപ് നടന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പാര്‍ലമെന്റിനകത്ത് ലോക്സഭാസ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചു.


ALSO READ: PM Modi: മോദി സര്‍ക്കാരിന്റെ 9-ാം വാര്‍ഷികം; ജനങ്ങളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി


ബ്രിട്ടീഷുകാരില്‍നിന്നുള്ള അധികാരക്കൈമാറ്റമായി പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് ചെങ്കോല്‍ സമര്‍പ്പിച്ചിരുന്നെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. പാർലമെന്‍റ് കെട്ടിടത്തിന്‍റെ നിർമാണത്തിൽ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചു. തുടർന്നാണ് സർവമത പ്രാർഥന നടത്തിയത്.


ഉദ്ഘാടനത്തിന്റെ രണ്ടാംഘട്ട ചടങ്ങുകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടിന് ആരംഭിക്കും. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. എന്‍ഡിഎ സഖ്യകക്ഷികൾ അടക്കം 25 പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കും. പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉൾപ്പെടെ 21 പ്രതിപക്ഷപാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നില്ല. ചടങ്ങിൽ ഇരുവരുടെയും സന്ദേശം വായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.