New Wage Rule: നിങ്ങൾക്ക് കയ്യിൽകിട്ടുന്ന ശമ്പളം അടുത്ത വർഷം മുതൽ കുറയും; കമ്പനികളുടെ വേതന ചെലവ് ഉയരും!
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളത്തെ ഇത് ബാധിക്കും.
New Wage Rule: കഴിഞ്ഞ വർഷം പാർലമെന്റിൽ സർക്കാർ വേതന കോഡ് (Wage Code) പാസാക്കിയിരുന്നു. ഇത് അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കും. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളത്തെ ഇത് ബാധിക്കും.
2021 ഏപ്രില്‍ മുതല്‍ കമ്പനികളുടെ Pay Slip മുതല്‍ ജീവനക്കാരുടെ കൈയില്‍ കിട്ടുന്ന വേതനത്തില്‍ വരെ മാറ്റമുണ്ടാകും. ഇത് കേന്ദ്ര സർക്കാർ പാസാക്കിയ പുതുക്കിയ വേതന നിയമം (New Wage Rule) നടപ്പിൽ വരുന്നതോടെയാണ്. മാത്രമല്ല അടിസ്ഥാന ശമ്പളത്തിന്റെയും അലവൻസുകളുടേയും കാര്യത്തിൽ മാറ്റങ്ങൾ വരുന്നതോടെ പിഎഫ്, ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്മെന്റ് എന്നിവയിൽ കമ്പനികളുടെ ചെലവ് കൂടും.
Also read: PF അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് അറിയണോ? ഈ നമ്പറിൽ മിസ് കോൾ ചെയ്യൂ..
ഇപ്പോൾ ഇന്ത്യയിലെ പൊതു, സ്വകാര്യ, അർദ്ധ സർക്കാർ കമ്പനികളിലെല്ലാം അടിസ്ഥാന ശമ്പളം മൊത്തം വേതനത്തിന്റെ 30-40 ശതമാനമൊക്കെയാണ്. എന്നാൽ ഇത് ഏപ്രിൽ മുതൽ തിരുത്തേണ്ടിവരും. അതായത് നിർബന്ധമായും മൊത്തം ശമ്പളത്തിന്റെ 50 ശതമാനമോ അതിന് മുകളിലോ ആയിരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപ ശമ്പളമുള്ള ജീവനക്കാരന്റെ അലവൻസുകൾ ഒഴികെയുള്ള ശമ്പളം 50000 രൂപയോ അല്ലെങ്കിൽ അതിൽ കൂടുതലോ വരണം.
ഈ മൂന്നു കാര്യങ്ങളാണ് പ്രധാനമായും കൂടുന്നത്. അതായത് കമ്പനികളുടെ പിഎഫ് വിഹിതം (PF), ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്മെന്റ് ഇവയാണ് കൂടുന്നത്. നേരത്തെ അടിസ്ഥാന ശമ്പളം അനുസരിച്ചുള്ള വിധത്തിൽ പിഎഫ് വിഹിതവും ഗ്രാറ്റുവിറ്റിയും ലീവ് എൻക്യാഷ്മെന്റും കമ്പനികൾക്ക് കൊടുത്താൽ മതിയായിരുന്നു. എന്നാൽ ഇനി അടിസ്ഥാന ശമ്പളം (Basic Salary) 50 ശതമാനമോ അതിനുമുകളിലോ വരുമ്പോള്‍ ഈ മൂന്നിനത്തില്‍ കമ്പനികളുടെ ചെലവ് കൂടും.
പുതിയ ചട്ടം കൊണ്ട് വരുന്ന മാറ്റങ്ങൾ ഇതൊക്കെയാണ്. പ്രധാനമായും കമ്പനിയുടെ വേതന ഘടന തന്നെ മാറും. പല കമ്പനികളിലും അലവന്‍സുകള്‍ ഒഴികെയുള്ള അടിസ്ഥാന ശമ്പളം മൊത്തം വേതനത്തിന്റെ 50 ശതമാനമല്ല അതിലും കുറവാണ് ഇപ്പോള്‍ നൽകുന്നത്. എന്നാൽ ചട്ടം നടപ്പാകുന്നതോടെ കമ്പനികൾ ഇത് 50 ശതമാനമായി നിജപ്പെടുത്തണം.
Also read: പെൺകുട്ടികളെ ബിരുദധാരികളാക്കൂ, നേടൂ സർക്കാരിന്റെ ഈ ആനുകൂല്യം..!!
ജീവനക്കാരുടെയും കമ്പനികളുടെ പി എഫ് വിഹിതം കൂടും. ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് പ്രതിമാസം കയ്യിൽ കിട്ടുന്ന തുകയിൽ (Monthly Salary) കുറവുവരും. എന്നാൽ പിഎഫിലേക്കും മറ്റും കൂടുതൽ തുക പോകുന്നതുകൊണ്ട് ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ലഭിക്കുന്ന തുകയിൽ നല്ല വർധനവ് ഉണ്ടാകും. ഇതാണ് ഈ നിയമത്തിന്റെ പ്രയോജനം (Advantage).
പുതിയ വേതന നിയമത്തിന്റെ പോരായ്മകൾ (Disadvantage) എന്നു പറയുന്നത് പുതിയ ശമ്പള സ്കെയിൽ നിയമമനുസരിച്ച് നിങ്ങളുടെ Inhand Salary കുറയും. ഇതുമൂലം ഏറ്റവും വലിയ പ്രശ്നം വരുന്നത് ഉയർന്ന ശമ്പളമുള്ള ഉദ്യോഗസ്ഥർക്ക് ആയിരിക്കും. അവരുടെ അലവൻസുകൾ ശമ്പളത്തിന്റെ 70-80 ശതമാനമായിരിക്കും. ഇത് കമ്പനികൾക്ക് അധിക ബാധ്യത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഗ്രാറ്റുവിറ്റിയും പിഎഫ് സംഭാവനയും മുമ്പത്തേക്കാൾ വർദ്ധിക്കും.