IMD Weather Update: പുതുവര്‍ഷം പിറക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ 2024 നെ വരവേല്‍ക്കാനുള്ള തിരക്കിലാണ് ആളുകള്‍. 2023 നോട് ബൈ പറഞ്ഞ്  2024നോട് ഹലോ പറയാന്‍ ഒരുങ്ങുമ്പോള്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും മഴ വില്ലനാകാന്‍ സാധ്യത എന്നാണ് സൂചനകള്‍...  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Happy New Year 2024: പുതുവര്‍ഷം ആഘോഷമാക്കാന്‍ ഈ രാജ്യങ്ങള്‍ മികച്ചത്!!  


ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവത്സരാഘോഷം പ്ലാന്‍ ചെയ്യുമ്പോള്‍ മഴ എല്ലാം വെള്ളത്തിലാക്കുമോ എന്നാണ് ഇപ്പോള്‍ ആളുകളുടെ ആശങ്ക. കാരണം IMD മുന്നറിയിപ്പ് തന്നെ... മഴ നിങ്ങളുടെ എല്ലാ പദ്ധതികളെയും തെറ്റിച്ചേക്കാം. അതായത്, അടുത്ത 3-4 ദിവസങ്ങളിൽ പല സംസ്ഥാനങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പറയുന്നു.


Also Read:  New Year 2024:  ഈ 4 രാശിക്കാരുടെമേല്‍ ശനി ദേവന്‍ സമ്പത്ത് വര്‍ഷിക്കും!! പുതുവര്‍ഷം ഇവരെ കോടീശ്വരനാക്കും 


പുതുവര്‍ഷത്തില്‍ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് പ്രവചിക്കുമ്പോള്‍ ചില സംസ്ഥാനങ്ങളില്‍ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (India Meteorological Department- IMD) നല്‍കുന്ന മുന്നറിയിപ്പ്. 


അതായത്, മഴ ചില സംസ്ഥാനങ്ങളില്‍ പുതുവത്സര ആഘോഷങ്ങളെ തകര്‍ക്കാന്‍ സാധ്യതയുണ്ട്. പുതുവത്സര തലേന്ന് തമിഴ്‌നാട്ടിൽ കനത്ത മഴ ലഭിക്കുമെന്ന് IMD മുന്നറിയിപ്പില്‍ പറയുന്നു. 
 
IMD യുടെ കാലാവസ്ഥാ ബുള്ളറ്റിൻ അനുസരിച്ച്, ഡിസംബർ 31 മുതൽ 2024 ജനുവരി 2 വരെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലും അടുത്ത 2-3 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.


എന്നാല്‍, 2024 ഡിസംബർ 31 മുതൽ ജനുവരി 3 വരെ തെക്കൻ തമിഴ്‌നാട്ടിലും കേരളത്തിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് IMD പ്രവചിക്കുന്നു. ഡിസംബർ 31, ജനുവരി 1, 2024 തീയതികളിൽ തമിഴ്‌നാടിന്‍റെ തെക്കൻ ഭാഗത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.


അതേസമയം, രാജ്യത്തിന്‍റെ വടക്കു പടിഞ്ഞാറൻ ഭാഗത്ത് ഇടതൂർന്ന മൂടൽമഞ്ഞ് തുടരുകയും മേഖലയുടെ പല ഭാഗങ്ങളിലും Visibility കുറയുകയും ചെയ്യും. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവയുടെ മിക്ക ഭാഗങ്ങളും ഉത്തർപ്രദേശിന്‍റെ ചില ഭാഗങ്ങളും ജമ്മു കാശ്മീർ, വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ, വടക്കുപടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും  വരും ദിവസങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാവും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.