New Year 2024: ഈ 4 രാശിക്കാരുടെമേല്‍ ശനി ദേവന്‍ സമ്പത്ത് വര്‍ഷിക്കും!! പുതുവര്‍ഷം ഇവരെ കോടീശ്വരനാക്കും

New Year 2024: വേദ ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. ജ്യോതിഷത്തില്‍ ശനി നീതിയുടെ ദേവനായും കര്‍മ്മഫല ദാതാവായും അറിയപ്പെടുന്നു.  ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കാന്‍ ശനി ദേവന്‍റെ അനുഗ്രഹം ഏറെ അനിവാര്യമാണ്. വിശ്വാസമനുസരിച്ച്  ശനി ദേവന്‍റെ കോപം ആ വ്യക്തിയുടെ അധപതനത്തിന് വഴിയൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ പ്രത്യേക പൂജകള്‍ ചെയ്യുന്നത്. 

ശനി ദേവ് പ്രസാദിച്ചാൽ, ഒരു വ്യക്തി ദാരിദ്യത്തിന്‍റെ പടുകുഴിയില്‍ നിന്ന്  മാളികയില്‍ എത്തുന്നു. നികൃഷ്ടനിൽ നിന്ന് നീതിമാനാകുന്നു, ആ വ്യക്തിയുടെ ജീവിതത്തിൽ എല്ലാ സന്തോഷവും സമ്പത്തും പ്രതാപവും ഐശ്വര്യവും ലഭിക്കുന്നു. നേരെമറിച്ച്, ശനിയുടെ നിഷേധാത്മക അനുഭവം ഉണ്ടാകുമ്പോൾ, വ്യക്തി സിംഹാസനത്തിൽ നിന്ന് നേരെ നിലം പതിക്കുന്നു...

1 /5

2024-ൽ രാശികളിൽ ശനിയുടെ സ്വാധീനം എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായി ശനിയെ കണക്കാക്കുന്നു. ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ ഏകദേശം രണ്ടര വർഷമെടുക്കും. 2023ന്‍റെ തുടക്കത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിച്ചു, 2024-ൽ ശനിയുടെ നേരിട്ടുള്ള ചലനം, പിന്തിരിഞ്ഞുള്ള ചലനം, ശനിയുടെ ഉദയം, ശനി അസ്തമയം എന്നിവ സംഭവിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ ഭാഗ്യം വരാൻ പോകുന്നതെന്ന് അറിയാം... 

2 /5

മേടം രാശി (Aries Zodiac Sign)  ജ്യോതിഷ പ്രകാരം, 2024-ൽ മേടം രാശിക്കാരോട് ശനി ദേവൻ പ്രത്യേകമായി ദയ കാണിക്കാൻ പോകുന്നു. ഈ ആളുകൾക്ക് ശനി ദേവന്‍ പ്രത്യേക അനുഗ്രഹങ്ങൾ വര്‍ഷിക്കും. ഈ രാശിക്കാര്‍ക്ക് അവരുടെ കരിയറിൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് നല്ല തൊഴിലവസരങ്ങൾ ലഭിക്കും. ജോലിയിൽ വിജയം കൈവരിക്കും. ശമ്പള വർദ്ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ജോലിസ്ഥലത്ത് നല്ല വിജയം കൈവരിക്കാൻ കഴിയും. 2024-ൽ പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകും. വരും വർഷത്തിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. 

3 /5

കർക്കിടകം രാശി   (Cancer Zodiac Sign)   ജ്യോതിഷ പ്രകാരം, ഈ വർഷം കർക്കിടക രാശിക്കാർക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് 2024-ൽ നിരവധി പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. ഇത് മാത്രമല്ല, ഇത്തരക്കാർക്ക് വിദേശത്തേക്ക് പോകാനുള്ള അവസരവും ലഭിക്കും. പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. ഭൂമി  വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് ഈ വർഷം വളരെ പ്രയോജനകരമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. 

4 /5

തുലാം രാശി  (Libra Zodiac Sign)    തുലാം രാശിയിലുള്ളവരോട് ശനിദേവൻ എപ്പോഴും ദയയുള്ളവനാണെന്ന് പറയപ്പെടുന്നു. തുലാം രാശിക്കാർക്ക് വരുന്ന വർഷം ശനി ദേവന്‍ സന്തോഷം മാത്രമേ നൽകൂ. ഈ കാലയളവിൽ, ജീവിതത്തിൽ നല്ല ഫലങ്ങൾ ദൃശ്യമാകും. സാമ്പത്തിക നേട്ടത്തിന് ധാരാളം അവസരങ്ങൾ ഉണ്ടാകും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും. അതേ സമയം, തൊഴിൽ ചെയ്യുന്നവർക്കും വളരെ നല്ലതായിരിക്കും. നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് നല്ല സാമ്പത്തികം ലഭിക്കും. ജീവിതത്തിൽ ഏറെ സന്തോഷങ്ങൾ ഉണ്ടാകും. 

5 /5

കന്നി  രാശി (Virgo Zodiac Sign)  2024-ൽ കന്നി രാശിക്കാർക്ക് സമയം ശുഭകരമായിരിക്കും. നിങ്ങളുടെ രാശിയുടെ അധിപനായ ബുധന്‍റെ സുഹൃത്താണ് ശനി, നിങ്ങളുടെ രാശിയിൽ നിന്ന് ആറാം ഭാവത്തിൽ ശനി സഞ്ചരിക്കാൻ പോകുന്നു.  അത്തരമൊരു സാഹചര്യത്തിൽ, കോടതി കാര്യങ്ങളിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ശത്രുക്കളെ കീഴടക്കുന്നതിൽ വിജയിക്കും. ഇതുമാത്രമല്ല, ഈ കാലയളവിൽ ബിസിനസും സമ്പത്തും വർദ്ധിക്കും. നിങ്ങൾ ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഈ സമയത്ത് അത് ആരംഭിക്കാം. 

You May Like

Sponsored by Taboola