New year Gift: ഡല്‍ഹിക്കാര്‍ക്ക് പുതുവത്സര സമ്മാനവുമായി AAP സര്‍ക്കാര്‍, 450 മെഡിക്കൽ ടെസ്റ്റുകൾ ഫ്രീ
New year Gift: നിലവില്‍ 212 മെഡിക്കല്‍ ടെസ്റ്റുകളാണ് സൗജന്യമായി നല്‍കിവരുന്നത്. ഇപ്പോള്‍, ഈ പട്ടികയിലേയ്ക്ക് 238 മെഡിക്കല്‍ ടെസ്റ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്.
New Delhi: ഡല്‍ഹി നിവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സര്‍ക്കാര്‍, പുതുവര്‍ഷത്തില്‍ 450 മെഡിക്കൽ ടെസ്റ്റുകൾ സൗജന്യമായി നടത്താം. ഈ സൗജന്യം പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരേപോലെ നേടാവുന്നതാണ്...
അതായത്, 2023 ജനുവരി 1 മുതൽ ഡൽഹിയിലെ എല്ലാ സർക്കാർ ആശുപത്രികളിലും 450 മെഡിക്കൽ ടെസ്റ്റുകൾ സൗജന്യമായി ചെയ്യാനാകും. പ്രാരംഭ ഘട്ടത്തിൽ, നഗരത്തിലുടനീളമുള്ള മൊഹല്ല ക്ലിനിക്കുകളിൽ പരിശോധനകൾ ലഭ്യമാകും, ഈ സൗകര്യം പിന്നീട് സർക്കാർ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സ താങ്ങാന്‍ കഴിയാത്തവരെ സഹായിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിയ്ക്കുന്നത്. ജനുവരി 1 മുതല്‍ ഈ സൗജന്യ സേവനം ലഭ്യമാണ്. ഇതിലൂടെ സാധാരണക്കാര്‍ക്ക് 450 മെഡിക്കല്‍ ടെസ്റ്റുകള്‍ സൗജന്യമായി നടത്താനാകും.
നിലവില്‍ 212 മെഡിക്കല്‍ ടെസ്റ്റുകളാണ് സൗജന്യമായി നല്‍കിവരുന്നത്. ഇപ്പോള്‍, ഈ പട്ടികയിലേയ്ക്ക് 238 മെഡിക്കല്‍ ടെസ്റ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. കൂടുതല്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ സൗജന്യമായി നല്‍കാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശത്തിന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാൾ അനുമതി നൽകി. ഈ സൗജന്യം 2023 ജനുവരി 1 മുതലാണ് ലഭിക്കുക. ഇതോടെ ഡല്‍ഹി നിവാസികള്‍ക്ക് ലഭിക്കുന്ന സൗജന്യ മെഡിക്കല്‍ ടെസ്റ്റുകളുടെ എണ്ണം 450 ആയി മാറും.
"ആരുടെയും സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാവർക്കും നല്ല നിലവാരമുള്ള ആരോഗ്യവും വിദ്യാഭ്യാസവും നൽകുക എന്നത് ഞങ്ങളുടെ ദൗത്യമാണ്. ഇന്ന് ആരോഗ്യ സംരക്ഷണം വളരെ ചെലവേറിയതായി മാറിയിരിക്കുന്നു. പലർക്കും സ്വകാര്യ ആരോഗ്യ സംരക്ഷണം താങ്ങാനാവുന്നില്ല. ഈ നടപടി അത്തരത്തിലുള്ള എല്ലാവരെയും സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
ഡല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ഉതകുന്ന നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കാണ് ഡല്‍ഹി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...