തമിഴ്‌നാട് ബോഡി നായ്ക്കന്നൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം നായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓടയിലാണ് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മാസം തികയാതെ ജനിച്ച ആണ്‍ കുഞ്ഞിനെ, ഓടയിൽ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ മൃതദേഹം വീണ്ടെടുത്തു. കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. സമീപ മേഖലയില്‍, അടുത്തിടെ കുട്ടി ജനിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.


മരിച്ച കുഞ്ഞിനെ ഉടന്‍ തന്നെ കുഴിച്ചിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം


കോട്ടയം: വൈക്കം തലയാഴത്ത് പ്രസവത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിനെ ഉടന്‍ തന്നെ കുഴിച്ചിട്ട സംഭവത്തില്‍ പോലസ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ഇന്നലെ വീട്ടില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞിന്‍റെ മൃതദേഹം ഉടൻ തന്നെ കുഴിച്ചിട്ട സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.


നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത് പരിശോധന നടത്തിയത്. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. വിശദമായ അന്വേഷണം  നടത്തുമെന്ന് വൈക്കം എസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു. പ്രാഥമിക വിവര ശേഖരണത്തിനായി കഴിഞ്ഞ ദിവസം സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.


ALSO READ: Delhi Covid Update: ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; 1,515 പുതിയ കേസുകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു


നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി പോലീസ് കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷമേ മരണ കാരണം വ്യക്തമാകൂ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അതിന് ശേഷം കാര്യങ്ങൾ വിശദീകരിക്കുമെന്നും പോലീസ് അറിയിച്ചു. 
അതേസമയം സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.


ഗർഭം അലസി പോയതാകാമെന്ന വിലയിരുത്തലിലാണ് പോലീസ്. മൂന്ന് മുതൽ നാല് മാസം വരെ വളർച്ചയുള്ള ഭ്രൂണമാണ് പോലീസ് കുഴിയിൽ നിന്നും വീണ്ടെടുത്തത്. കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധിക്കും. ഗർഭം ഉണ്ടായത് അറിഞ്ഞിരുന്നില്ല എന്നാണ് അന്യ സംസ്ഥാന ദമ്പതിമാർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.