ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച 1,515 കോവിഡ് കേസുകളും ആറ് മരണങ്ങളും രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 26.46 ആണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,595 ആയി ഉയർന്നു. ആകെ കേസുകളുടെ എണ്ണം 20,32,424 ആണ്. ശനിയാഴ്ചയുണ്ടായ ആറ് മരണങ്ങളിൽ ഒരു മരണത്തിന്റെ പ്രാഥമിക കാരണം കോവിഡാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച ബുള്ളറ്റിൻ പുറത്തിറക്കിയില്ല. വ്യാഴാഴ്ച നഗരത്തിൽ മൂന്ന് മരണങ്ങളും 1,603 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച പോസിറ്റിവിറ്റി നിരക്ക് 26.75 ആണ്. ഡൽഹിയിൽ സജീവ കോവിഡ് കേസുകളുടെ എണ്ണം 6,271 ആണ്. ഹോം ഐസൊലേഷനിലുള്ള രോഗികളുടെ എണ്ണം 4,395 ആണ്. ഏപ്രിൽ 11 ന് ഡൽഹിയിലെ ആശുപത്രികളിൽ കൊവിഡ്-19 നെ നേരിടാനുള്ള തയ്യാറെടുപ്പ് ഉറപ്പാക്കാൻ മോക്ക് ഡ്രില്ലുകൾ നടത്തി. കഴിഞ്ഞ വർഷം ജനുവരി 14 ന് ദേശീയ തലസ്ഥാനത്ത് കോവിഡ് പോസിറ്റീവ് നിരക്ക് 30.6 രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ ബുള്ളറ്റിൻ അനുസരിച്ച്, അണുബാധ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം 5725 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി ജനുവരി 16ന് കോവിഡ് കേസുകളുടെ എണ്ണം പൂജ്യമായി കുറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു മാസമായി ഡൽഹിയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
COVID-19 | Delhi reports 1515 fresh cases in the last 24 hours. Positivity rate stands at 26.46%. pic.twitter.com/b4IsQTnXdT
— ANI (@ANI) April 22, 2023
ഒമിക്രോൺ സബ് വേരിയന്റ് XBB.1.16 ഡൽഹിയിലെ കോവിഡ് കേസുകളുടെ വർധനവിന് കാരണമാകുമെന്ന് മെഡിക്കൽ വിദഗ്ധർ പറഞ്ഞു. എന്നിരുന്നാലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആളുകൾ കോവിഡ് പെരുമാറ്റച്ചട്ടം പിന്തുടരണമെന്നും കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിക്കണമെന്നും അവർ പറഞ്ഞു. XBB.1.16 കുട്ടികളിൽ ഗുരുതരമായ അണുബാധയുണ്ടാക്കുന്നില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞിരുന്നു.
24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 12,193 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. അണുബാധയുടെ സജീവ കേസുകളുടെ എണ്ണം 67,556 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. വൈറൽ രോഗം മൂലമുള്ള മരണസംഖ്യ 5,31,300 ആയി ഉയർന്നു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,48,81,877 ആയി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ആകെ കേസുകളുടെ 0.15 ശതമാനം സജീവ കേസുകളാണ്. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.66 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം 4,42,83,021 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.18 ശതമാനമാണ്. മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച്, ഇതുവരെ 220.66 കോടി ഡോസ് ആന്റി-കോവിഡ് വാക്‌സിനുകൾ നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...