ന്യൂഡൽഹി: ന്യൂസ്ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് ഡൽഹി പോലീസിനും കേന്ദ്ര സർക്കാരിനും കനത്ത തിരിച്ചടിയാണ്. ചൈനയിൽ നിന്ന് പണം സ്വീകരിച്ച് അവർക്ക് അനുകൂലമായ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രബീർ പുരകായസ്തയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടപടികൾ ശരിവച്ച ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ തള്ളിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അറസ്റ്റും റിമാൻഡും നിയമവിരുദ്ധമല്ലെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കിയത്. അറസ്റ്റും റിമാൻഡും നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി പ്രബീർ പുരകായസ്തയും ന്യൂസ്ക്ലിക്ക് എച്ച്ആർ മേധാവി അമിത് ചക്രവർത്തിയും നൽകിയ ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇരുവർക്കും റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയില്ലെന്നതടക്കമുള്ള നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാണിച്ച സുപ്രീംകോടതി പ്രബീറിനെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.


ALSO READ: സ്റ്റാലിന് നൽകാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതി; ബിജെപി നേതാവ് അറസ്റ്റിൽ


ജസ്റ്റിസ് ബിആർ ​ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് പ്രബീറിനെ വിട്ടയക്കാൻ ഉത്തരവിട്ടത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് അതിനുള്ള കാരണം കാണിക്കാത്തതിനാൽ യുഎപിഎ ചുമത്തിയുള്ള ഡൽഹി പോലീസിന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. 


ന്യൂസ്ക്ലിക്കിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും വീടുകളിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പുരകായസ്തയെ അറസ്റ്റ് ചെയ്തത്. ന്യൂസ്ക്ലിക്കിന്റെ ഓഫീസ് പൂട്ടി മുദ്രവച്ചു. തുടർന്ന് കംപ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തു. ചൈനാ സർക്കാരിന് അനുകൂലമായ വാർത്തകൾ നൽകുന്നതിന് ന്യൂസ്ക്ലിക്കിന് അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിംഘം സാമ്പത്തികസഹായം നൽകിയെന്ന ന്യൂയോർക്ക് ടൈംസ് വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു ഡൽഹി പോലീസിന്റെ നടപടി.


ബിജെപി സർക്കാരിനെ നിശിതമായി വിമർശിക്കുന്ന ന്യൂസ്ക്ലിക്ക് വാർത്താപോർട്ടൽ 2009ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. വിദേശനിക്ഷേപ ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി 2021ൽ ആദായനികുതി വകുപ്പ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയിരുന്നു. ​ഗുരുതര ആരോപണങ്ങളാണ് പോലീസ് എഫ്ഐറിൽ ചേർത്തത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായും പോലീസ് ആരോപിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.