ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീനും ലഷ്‌കറെ ത്വയ്ബ നേതാവ് ഹാഫിസ് സയ്യിദും ഉൾപ്പടെ 14 പേർക്കെതിരെ  1279 പേജുള്ള കുറ്റപത്രം  എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎയുടെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്ത 10 പേരുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ ചെറുമകനെയും കേസിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.


ഫാഫിസ് സയ്യിദ്, സയ്യിദ് സലാഹുദ്ദീന്‍ എന്നിവര്‍ കള്ളക്കടത്തുവഴി സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും കേസില്‍ വിശദ അന്വേഷണത്തിന് അനുമതി നല്‍കണമെന്നുമാണ് കുറ്റപത്രത്തില്‍ ആവശ്യപ്പെടുന്നത്.