ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ജാർഖണ്ഡിലും ഉത്തർപ്രദേശിലും ദേശീയ സുരക്ഷാ ഏജൻസിയുടെ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. റെയ്ഡിനിടയിൽ 19കാരനായ അലിഗഢ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥിയെ എൻഐഎ അറസ്റ്റ് ചെയ്തു.  നേരത്തെ ഐഎസ് ബന്ധം സംശയിക്കുന്ന അഞ്ച് പേരെ എൻഐഎ ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് വീണ്ടും ഈ അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ISIS: ഐഎസ് പ്രവര്‍ത്തനത്തിന് ധനസമാഹരണം; കേരളത്തില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടെന്ന് എന്‍ഐഎ


നിരോധിത തീവ്രവാദ സംഘടനയിലെ അംഗമെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെതിരെ എൻഐഎ ജൂലൈ 19 ബുധനാഴ്ച എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. യുപിയിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ ഫൈസാൻ അൻസാരി എന്ന ഫായിസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിലെ വീട്ടിലും അലിഗഢിലെ വാടക മുറിയിലും ജൂലൈ 16, 17 തീയതികളിൽ നടത്തിയ പരിശോധനയിൽ എൻഐഎ ഉദ്യോഗസ്ഥർ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഐഎസ് ബന്ധം വ്യക്തമാക്കുന്ന വസ്തുക്കളും രേഖകളും കണ്ടെടുത്തതായിട്ടാണ് പറയുന്നത്.  എൻഐഎയുടെ റിപ്പോർട്ട് അനുസരിച്ച് ഫൈസാൻ തന്റെ കൂട്ടാളികൾക്കും മറ്റ് അജ്ഞാതരായ വ്യക്തികൾക്കുമൊപ്പം ഇന്ത്യയിലെ ഐഎസ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സോഷ്യൽ മീഡിയയിലൂടെ സംഘടനയുടെ പ്രചാരണം നടത്താനും ഗൂഢാലോചന നടത്തിയിരുന്നുവെന്നാണ്.  ഈ ഗൂഡലോചനയുടെ ലക്‌ഷ്യം തന്നെ ഐഎസിനു വേണ്ടി ഇന്ത്യയിൽ ഭീകരാക്രമണം നടത്തുക എന്നതായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്.


Also Read: Budh Gochar 2023: ബുധന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും വിജയവും!


അന്വേഷണത്തിൽ ഫൈസാനും കൂട്ടാളികളും ഐഎസുമായി ബന്ധം പുലർത്തിയിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേഡർ ബേസ് വർധിപ്പിക്കുന്നതിനായി “നവ-പരിവർത്തിതരെ” റിക്രൂട്ട് ചെയ്യുന്ന പ്രക്രിയയിലും ഫൈസാൻ സജീവമായി ഏർപ്പെട്ടിരുന്നു.  ഇതുകൂടാതെ ആക്ടിവിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്നതിൽ മാർഗനിർദേശം നൽകുന്ന വിദേശികളായ ഐഎസ് ഹാൻഡ്‌ലർമാരുമായും ഫൈസാൻ ബന്ധപ്പെട്ടിരുന്നതായി എൻഐഎ വ്യക്തമാക്കി.  ഇയാൾ മറ്റ് ഐഎസ് അംഗങ്ങൾക്കൊപ്പം അക്രമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രിവൻഷൻ ആക്ട്, യുഎപിഎ എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.