NIA: ദക്ഷിണേന്ത്യയിലെ ജയിലുകളില്‍ എന്‍ഐഎ പരിശോധന നടത്തി
NIA: കസ്റ്റഡിയില്‍ കഴിയുന്ന മംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പരിശോധന
കൊച്ചി: എൻഐഎ രാജ്യദ്രോഹ സ്വഭാവമുള്ള കേസുകളുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിലെ മൂന്ന് ജയിലുകളില്‍ പരിശോധന നടത്തി. തിരുച്ചിപ്പള്ളി സെന്‍ട്രല്‍ ജയില്‍, തമിഴ്‌നാട്ടിലെ സേലം ജയില്‍, ബംഗളൂരു പരപ്പന ജയില്‍ എന്നിവിടങ്ങളിലാണ് എന്‍ഐഎ ഉദ്യോഗസ്ഥർ എത്തിയത്. കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനക്കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു എന്‍ഐഎ എത്തിയത്. തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലിലെ ഒന്‍പത് തടവുപുള്ളികളെ സംഘം ചോദ്യം ചെയ്യുകയും ചെയ്തു.
Also Read: ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
കസ്റ്റഡിയില്‍ കഴിയുന്ന മംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എന്‍ഐഎ ദക്ഷിണേന്ത്യയിലെ ജയിലുകളിൽ പരിശോധന നടത്തിയത്. ഷാരിഖ് മുനമ്പത്തെ ചില ബോട്ടുകളില്‍ തങ്ങിയതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത് അതിന്റെ അടിസ്ഥാനത്തിൽ ബോട്ടുകള്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം മുനമ്പത്തെത്തി നാല് പേരുടെ മൊഴിയെടുത്തു.
Also Read: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ഉന്നത പാക്കേജിൽ പുത്തൻ ജോലി! നിങ്ങളുമുണ്ടോ?
തൃശൂര്‍ വിയ്യൂര്‍ ജയിലിലെ ചില തടവുപുള്ളികളുടെയും മൊഴികള്‍ രേഖപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. അന്വേഷണത്തിൽ കര്‍ണാടക പൊലീസ്, എന്‍ഐഎ കൊച്ചി യൂണിറ്റ്, തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സേന, കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന എന്നിവര്‍ സഹകരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...