Crime News: ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

Crime News: യാത്രക്കാരിയുടെ കൈയ്യിൽ പ്രതി കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ യാത്രക്കാരി രക്ഷപ്പെടാനായി ആട്ടോറിക്ഷയിൽ നിന്നു ചാടിയതിനെ തുടർന്ന് അവരുടെ പല്ലുകൾക്കും കീഴ്ത്താടിയ്ക്കും പരിക്കേറ്റിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 20, 2022, 10:36 AM IST
  • ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
  • കുടവൂർ പുതുശ്ശേരിമുക്ക് കുന്നുവിള പുത്തൻവീട്ടിൽ ബിജുവാണ് അറസ്റ്റിലായത്
Crime News: ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കല്ലമ്പലം: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.  കുടവൂർ പുതുശ്ശേരിമുക്ക് കുന്നുവിള പുത്തൻവീട്ടിൽ ബിജുവാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഡിസംബർ 17 ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

Also Read: ടൈറ്റാനിയത്തിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒന്നാം പ്രതി പിടിയിൽ, അഞ്ചാം പ്രതി ശശികുമാരൻ തമ്പിയെ ടൈറ്റാനിയത്തിൽ നിന്ന് സസ്പെന്റ് ചെയ്തു

കല്ലമ്പലം ജംഗ്ഷനിൽ നിന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത കൊല്ലം സ്വദേശിനിയായ മദ്ധ്യവയസ്കയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.  യാത്രക്കാരിയുടെ കൈയ്യിൽ ഇയാൾ കടന്നു പിടിക്കാൻ ശ്രമിക്കുകയും യാത്രക്കാരി രക്ഷപ്പെടാനായി ആട്ടോറിക്ഷയിൽ നിന്നു ചാടി പല്ലുകൾക്കും കീഴ്ത്താടിയ്ക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ്  ചെയ്ത കേസ്സിലാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. വർക്കല ഡിവൈഎസ്പി നിയാസ്.പി.യുടെ നേതൃത്വത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീഷ് എസ്സ് എൽ, അഡിഷണൽ എസ്സ്.ഐ. സത്യദാസ്, ജിഎസ്ഐ സുനിൽകുമാർ, സിപിഒ മാരായ സുബൈർ, അജിൽ എന്നിവരുടെ സംഘമാണ്  പ്രതിയെ പിടികൂടിയത്.

Also Read: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ഉന്നത പാക്കേജിൽ പുത്തൻ ജോലി! നിങ്ങളുമുണ്ടോ?

കിളിമാനൂരിൽ ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാരെ ആക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റിൽ

കിളിമാനൂർ: ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാരെ അടക്കം ആക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റിൽ. പഴയകുന്നുന്മേൽ ഇരപ്പിൽ ഷഹീൻഷായെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.  ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയ പ്രതിയോട് ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ പറഞ്ഞത് കേൾക്കാതെയും ക്യൂവിൽ നിൽക്കാതെയും ബഹളം വയ്ക്കുകയും ജീവനക്കാർ അടക്കമുള്ളവരെ ആക്രമിക്കുകയും ചെയ്ത കേസിലാണ് ഇയാളെ പോലീസ് അറസ്ട്ടു ചെയ്തത്. പ്രതി ജീവനക്കാരെ ആക്രമിക്കുകയു ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം  സൃഷ്ടിക്കുകയും, കമ്പ്യൂട്ടർ ഉപകരണങ്ങളും മദ്യകുപ്പികളും നശിപ്പിക്കുകയും ഷോപ്പിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തു. 

Also Read: ശനി സൃഷ്ടിക്കും വിപരീത രാജയോഗം: ഈ 4 രാശിക്കാർക്ക് ലഭിക്കും സര്‍വ്വൈശ്വര്യവും ലോട്ടറി ഭാഗ്യവും

 

ഏകദേശം പതിനായിരം രൂപയുടെ നാശനഷ്ടങ്ങളാണ് പ്രതി ഉണ്ടാക്കിയത്. വിവരം അറിയിച്ചതിനെ തുടർന്ന് കിളിമാനൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ 2010 ൽ കിളിമാനൂർ പോലീസ് സറ്റേഷൻ പരിധിയിൽപ്പെട്ട കൊലപാതക കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപയുടെ നിർദ്ദേശാനുസരണത്തിലാണ് ആറ്റിങ്ങൽ ഡിവൈഎസ്പി ജി.ബിനുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐഎസ്എച്ച് ഒ എസ്.സനൂജ്, എസ്. ഐ വിജിത്ത് കെ.നായർ, എ.എസ്.ഐ ഷജിം എസ് , സിപിഒ ഷിജു, ഷാജി, ഡ്രൈവർ സിപിഒ എസ് രാജേഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News