NIA Raid In Tamilnadu: കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ 40 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്
Coimbatore Blast Case: കഴിഞ്ഞ മാസം കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപമുണ്ടായ കാർ സ്ഫോടനം ചാവേർ ആക്രമണമാണെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു
തമിഴ്നാട്: Coimbatore Blast Case: കോയമ്പത്തൂർ സ്‌ഫോടനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ചെന്നൈയിലെ അഞ്ച് ഇടങ്ങളിലെ 40 സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തുന്നതായി റിപ്പോർട്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രതികളുടെയും അനുയായികളുടെയും സ്വത്തുക്കൾ എൻഐഎ പരിശോധിക്കുന്നുണ്ട്. ചെന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്പൂർ എന്നിവിടങ്ങളിലാണ് എൻഐഎയുടെ റെയ്‌ഡ് നടക്കുന്നത്.
Also Read: Coimbatore Blast Case: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമാണെന്ന കൂടുതൽ സൂചനകൾ പുറത്ത്!
ഇവിടെ മാത്രമല്ല കോയമ്പത്തൂരിലെ കോട്ടൈമേട്, ഉക്കടം, പൊൻവിഴ നഗർ, രത്തിനപുരി തുടങ്ങി നിരവധി സ്ഥലങ്ങളിലും റെയ്‌ഡ് പുരോഗമിക്കുന്നുണ്ട്. കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി ഒക്ടോബർ 27 നാണ് അന്വേഷണം ഏറ്റെടുത്തത്. ഒക്‌ടോബർ 23 ന് പുലർച്ചെ 4.30 ഓടെയായിരുന്നു തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട് ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.
Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും!
ഇതിനിടയിൽ കോയമ്പത്തൂർ കാർ സ്ഫോടനം ചാവേർ ആക്രമണമാണെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ സൂചനകൾ ലഭിച്ചിരുന്നു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുജീബിന്റെ ഭാര്യയെയും ബന്ധുക്കളേയും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ഐഎസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം ചെയ്ത സ്ലേറ്റ്, അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും തീവ്ര സ്വഭാവമുള്ള പുസ്തകങ്ങൾ വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ജമേഷ മുബീന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...