ന്യൂ ഡൽഹി : കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാത്രികാല കാർഫ്യു (Night Curfew) പ്രഖ്യാപിച്ച് അരവിന്ദ് കേജരിവാൾ സർക്കാർ. രാത്രി 11 മുതൽ രാവിലെ 5 മണിവരെയാണ് കർഫ്യു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ കുറച്ച ദിവസങ്ങളായി രാജ്യതലസ്ഥാനത്തെ കോവിഡ് കേസുകൾ കൃമാതീതമായി ഉയർന്ന് വരികയായിരുന്നു. ഇതിനെതിരെ പ്രതിരോധ നടപടി എന്ന കണക്കിലാണ് ഡൽഹി സർക്കാർ രാത്രികാല കർഫ്യു വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. 


ALSO READ : Night Curfew : ഒമിക്രോൺ രോഗബാധ പടരുന്നു; കർണാടകയിലും രാത്രികാല കർഫ്യു


ഇന്ന് 290 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും 120  പേർക്ക് രോഗം ഭേദമാകുകയും ചെയ്തിരുന്നു. ഇതോടെ രാജ്യതലസ്ഥാനത്തെ നിലവിലെ രോഗബാധിതരുടെ എണ്ണം 1103 ആയി ഉയർന്നു.


ഒമിക്രോൺ ഭീതിയുടെയും കോവിഡ് കേസുകളുടെയും പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ പല പൊതുപരിപാടികളും റദ്ദാക്കി തുടങ്ങിയിരുന്നു. ജനുവരി 5ന് നടത്താൻ തീരുമാനിച്ചിരുന്നു ബാബാ സാഹേബ് അംബേദ്ക്കറിനെ കുറിച്ചുള്ള നാടകത്തിന്റെ പ്രദർശനവും ഡൽഹി സർക്കാർ മാറ്റിവെക്കുകയായിരുന്നു. 


ALSO READ : Covid Booster Vaccine: എന്താണ് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ്? എപ്പോഴാണ് എടുക്കേണ്ടത്?


ഡൽഹിക്ക് പുറമെ ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന കർണാടക എന്നീ സർക്കാരുകളും രാത്രികാല കർഫ്യൂ വീണ്ടും ഏർപ്പെടുത്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക