Night Curfew : ഒമിക്രോൺ രോഗബാധ പടരുന്നു; കർണാടകയിലും രാത്രികാല കർഫ്യു

രാത്രി 10 മുതൽ രാവിലെ അഞ്ച് മണിവരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Dec 26, 2021, 01:54 PM IST
  • ഡിസംബർ 28 മുതൽ പത്ത് ദിവസത്തേക്കാണ് രാത്രികാല കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.
  • രാത്രി 10 മുതൽ രാവിലെ അഞ്ച് മണിവരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു.
  • രാത്രികാല കർഫ്യുവിനോടൊപ്പം തന്നെ സംസ്ഥാന സർക്കാർ ന്യൂ ഇയർ പാർട്ടികൾക്കും, ആളുകൾ കൂട്ടം കൂടുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
  • കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിലും, പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സാഹചര്യത്തിലുമാണ് തീരുമാനം എടുത്തിരിക്കുന്നത്.
Night Curfew : ഒമിക്രോൺ രോഗബാധ പടരുന്നു; കർണാടകയിലും രാത്രികാല കർഫ്യു

Bengaluru :  ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ പടരുന്ന സാഹചര്യത്തിൽ, കർണാടകയിലും രാത്രികാല കർഫ്യു (Night Curfew) പ്രഖ്യാപിച്ചു. ഡിസംബർ 28 മുതൽ പത്ത് ദിവസത്തേക്കാണ് രാത്രികാല കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മുതൽ രാവിലെ അഞ്ച് മണിവരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു.

 രാത്രികാല കർഫ്യുവിനോടൊപ്പം തന്നെ സംസ്ഥാന സർക്കാർ ന്യൂ ഇയർ പാർട്ടികൾക്കും, ആളുകൾ കൂട്ടം കൂടുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിലും, പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സാഹചര്യത്തിലുമാണ് തീരുമാനം എടുത്തിരിക്കുന്നത്.

ALSO READ : Covaxin | കുട്ടികൾക്ക് കൊവാക്സിൻ, അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകി ഡിസിജിഐ

 രാജ്യത്ത് ഒമിക്രോൺ (Omicron) രോ​ഗികളുടെ എണ്ണം കൂടുകയാണ്. 422 ഒമിക്രോൺ  കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് (Maharashtra)  ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 108 പേർക്കാണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 115 പേർ രോ​ഗമുക്തരായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം (Health Ministry) വ്യക്തമാക്കി.

ALSO READ :PM Modi | കുട്ടികൾക്ക് ജനുവരി മുതൽ വാക്സിൻ എടുക്കും,അതീവ ജാഗ്രത പാലിക്കണമെന്ന്-പ്രധാനമന്ത്രി

അതിനിടെ രാജ്യത്ത് കോവിഡും ഒമിക്രോണും വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘം (Central Team) സംസ്ഥാനങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുന്നു. കോവിഡ് രോഗബാധയും, ഒമിക്രോൺ രോഗബാധയും വ്യാപകമായുള്ള കേരളമടക്കമുള്ള (Kerala) പത്ത് സംസ്ഥാനങ്ങളിലാണ് സന്ദർശനം നടത്തുന്നത്. 

കുട്ടികൾക്കുള്ള കോവിഡ് വാക്സിന് അടിയന്തര ഉപയോ​ഗത്തിന് ഡിസിജിഐ അനുമതി നൽകി. ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്‌സിനാണ് അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകിയത്. 12 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കുള്ള വാക്സിന് അനുമതി ലഭിച്ചത്.

ALSO READ : Omicron | 415 കേസുകൾ, കൂടുതൽ രോ​ഗികൾ മഹാരാഷ്ട്രയിൽ, ഒമിക്രോൺ ആശങ്കയിൽ രാജ്യം

2-18 വയസിനിടയിലുള്ള കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിവരങ്ങൾ ഭാരത് ബയോടെക്ക് നേരത്തെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് (CDSCO) സമർപ്പിച്ചിരുന്നു. സി‌ഡി‌എസ്‌സി‌ഒയും സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റിയും (എസ്‌ഇ‌സി) ഡാറ്റ സമഗ്രമായി അവലോകനം ചെയ്യുകയും ശുപാർശകൾ നൽകുകയും ചെയ്‌തിട്ടുണ്ടെന്നും വാക്‌സിൻ നിർമ്മാതാവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News