Delhi: ലിഫ്റ്റിൽ കുടുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു; സംഭവം ഡൽഹിയിൽ
മുകളിലേക്ക് പോകാൻ ബട്ടൺ ഞെക്കിയപ്പോൾ ലിഫ്റ്റിന്റെ വാതിലിനിടയിൽ കുടുങ്ങുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു.
ന്യൂഡൽഹി: ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു. വെസ്റ്റ് ഡൽഹിയിലെ വികാസ്പുരിയിൽ മാർച്ച് 24നാണ് ദാരുണമായ സംഭവം നടന്നത്. മുകളിലേക്ക് പോകാൻ ബട്ടൺ ഞെക്കിയപ്പോൾ ലിഫ്റ്റിന്റെ വാതിലിനിടയിൽ കുടുങ്ങുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു. വാതിലിനിടയിൽപ്പെട്ട കുട്ടിയുടെ നെഞ്ചിൽ ആഴത്തിൽ മുറിവേറ്റിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ഫ്ലാറ്റിൽ വസ്ത്രങ്ങൾ അലക്കാൻ വരുന്ന സ്ത്രീയുടെ മകനാണ് മരിച്ചത്. അലക്കാനുള്ള വസ്ത്രങ്ങൾ ശേഖരിക്കാൻ ഫ്ലാറ്റിലേക്ക് എത്തിയതാണ് ഇവർ. എന്നാൽ മകൻ തന്റെ പിന്നാലെ വന്നത് അറിഞ്ഞില്ലെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. എന്നാൽ താൻ ലിഫ്റ്റ് ഉപയോഗിച്ചില്ലെന്നും സ്റ്റെയർകേയ്സ് കയറിപ്പോയാണ് വസ്ത്രങ്ങൾ ശേഖരിച്ചതെന്നും അവർപറഞ്ഞു. ഇതിനിടെ മകൻ ഫ്ലാറ്റിലേക്ക് എത്തിയ കുട്ടി ലിഫ്റ്റിനുള്ളിൽ കുടുങ്ങിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
Also Read: PAN Aadhaar Linking Update: പാന്‍ - ആധാര്‍ ലിങ്ക് ചെയ്യാന്‍ കൂടുതല്‍ സമയം, പുതിയ സമയ പരിധി അറിയാം
ഭാര്യ വസ്ത്രങ്ങൾ എടുത്ത് തിരിച്ചുവന്ന് മകനെ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...