ബംഗളൂരു: ആശങ്കയുണർത്തി മംഗലാപുരത്തും ഒരാൾക്ക് നിപ്പ രോഗ ലക്ഷണങ്ങൾ. സ്വകാര്യ ലാബിലെ ടെക്നീഷ്യനാണ് ലക്ഷണങ്ങൾ കാണിക്കുന്നത്. ഇയാളുടെ സ്രവ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട് രോഗ ബാധ സ്ഥിരീകരിച്ച് കുട്ടി മരിച്ചതിന് പിന്നാലെയാണ് ഇവിടെയും രോഗ ലക്ഷണങ്ങൾ എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. അതിനിടയിൽ കേരളത്തില്‍ നിന്നെത്തിയ ഒരാളുമായി ലാബ് ടെക്‌നീഷ്യന്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതെന്നും പറയുന്നുണ്ട്.


ALSO READ: Nipah Veena George Press Meet|സ്വകാര്യ ആശുപത്രിയിലടക്കം രണ്ട് ആരോഗ്യ പ്രവർത്തകർക്ക് നിപ്പ ലക്ഷണം, എൻ.ഐ.വി ലാബ് കോഴിക്കോട് തന്നെ ആരംഭിക്കും


ഇയാൾ ഇടയിൽ ഗോവയിലേക്കും പോയിട്ടുണ്ട്. ഇവിടെ നിന്നാവാം വൈറസ് ബാധിക്കാൻ സാധ്യത എന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നതും. ഇയാളുടെ സമ്പർക്കപ്പട്ടിക അധികൃതർ തയ്യറാക്കി വരികയാണ്.


അതേസമയം രോഗ ബാധ സംശയം കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ളവരെ നിരീക്ഷിക്കാൻ എന്ന് കര്‍ണാടക ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പ്രധാന അതിര്‍ത്തികളിലും പ്രത്യേക പരിശോധനയ്ക്കും നിർദ്ദേശമുണ്ട്


ALSO READ: Nipah Death Calicut: മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി, രോഗ ലക്ഷണങ്ങളില്ല


നിപ്പ ലക്ഷണങ്ങളോ അല്ലെങ്കിൽ പനി, ചുമ, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോ ഉള്ളവരെ  പ്രത്യേകം പരിശോധിക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യണം  എന്നാണ് നിര്‍ദേശം. സംസ്ഥാന അതിർത്തികളിൽ കൂടുതൽ പോലീസിനെ വിനിയോഗിച്ച് പരിശോധന നടത്തും


കോഴിക്കോട് നിപ്പ ബാധിച്ച് കുട്ടി മരിച്ചതിന് പിന്നാലെ തുടർന്ന്  140 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇത് സംസ്ഥാനത്തിന് ആശ്വാസമാണ്. ഇത് കൊണ്ട് തന്നെ കേരളത്തിൽ നിന്നും രോഗം പകരാനുള്ള സാധ്യയും കുറവാണ്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.