Nipah Death Calicut: മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി, രോഗ ലക്ഷണങ്ങളില്ല

കുട്ടിയുമായി സമ്പർക്കം പുലർത്തിയ ആർക്കും തന്നെ ഇതുവരെ രോഗ ലക്ഷണങ്ങൾ ഇല്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പക്ക് വേണ്ടി ഒരു ബ്ലോക്ക് തന്നെ മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 09:39 AM IST
  • ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും ആരോഗ്യമന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും.
  • ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും ആരോഗ്യമന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും.
  • കോവിഡ്‌ രോഗികളെ ഇവിടെ നിന്ന് മാറ്റാൻ വേണ്ട നടപടികൾ ആരംഭിച്ചതായും മന്ത്രി
Nipah  Death Calicut: മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി, രോഗ ലക്ഷണങ്ങളില്ല

കോഴിക്കോട്: കോഴിക്കോട് നിപ്പ ബാധിച്ച മരിച്ച 13 വയസുകാരനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി. എല്ലാവരെയും കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് കുട്ടിക്ക് നിപ്പ സ്ഥിതികരിച്ചുവെന്ന് പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ഉന്നതതല യോഗം കൂടി വേണ്ട സംവിധാനങ്ങൾ ഒരുക്കിയെന്ന് മന്ത്രി പറഞ്ഞു. 

കുട്ടിയുമായി സമ്പർക്കം പുലർത്തിയ ആർക്കും തന്നെ ഇതുവരെ രോഗ ലക്ഷണങ്ങൾ ഇല്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പക്ക് വേണ്ടി ഒരു ബ്ലോക്ക് തന്നെ മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക ലാബ് സംവിധാനം ഒരുക്കാനും തീരുമാനിച്ചു. കോവിഡ്‌ രോഗികളെ ഇവിടെ നിന്ന് മാറ്റാൻ വേണ്ട നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

Also ReadNipah Virus: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും ആരോഗ്യമന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദ്ദിയും മസ്തിഷ്ക ജ്വരവുമായിട്ടാണ് കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയത്.

Also ReadNipah Virus: നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്ന 12 കാരൻ മരിച്ചു

ഈ കുട്ടിക്ക് നേരത്തെ കൊറോണ (Covid19) ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കഴിഞ്ഞ തവണ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് രോഗിക്ക് ഛർദ്ദിയോ മസ്തിഷ്ക ജ്വരമോ ബാധിച്ചാൽ ഉടന് തന്നെ നിപ വൈറസ് പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News