Union Budget 2023: രണ്ടാം NDA സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് അവതരണം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആരംഭിച്ചു. പതിവുപോലെ ഇത്തവണയും ധനമന്ത്രി അണിഞ്ഞിരുന്ന സാരി ഏവരുടെയും ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലളിതമായ ശൈലിയില്‍ അണിയുന്ന സാരി  ഒരു സ്ത്രീയുടെ  ശക്തിയും ഊര്‍ജ്ജവും പ്രതിധ്വനിക്കുകയും ഇന്ത്യൻ സംസ്കാരത്തെ അതിന്‍റെ ഏറ്റവും പരമ്പരാഗതവും പ്രാദേശികവുമായ രൂപത്തിൽ പ്രതിനിധീകരിക്കുകയും ചെയ്യുന്നു എന്നതിന്‍റെ തെളിവാണ് നിര്‍മ്മല സീതരാമന്‍റെ ഇന്നത്തെ ലുക്ക്‌....!! 



ബജറ്റ് അവതരിപ്പിക്കാന്‍ ഏറ്റവും തിളക്കമുള്ള ചുവന്ന പട്ട് സാരിയാണ് ഇത്തവണ ധനമന്ത്രി തിരഞ്ഞെടുത്തത്.  കടുംചുവപ്പ് സിൽക്ക് സാരിയിൽ പ്രത്യക്ഷപ്പെട്ട ധനമന്ത്രിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. രാജ്യത്തെ പ്രാദേശിക നെയ്ത് വിദഗ്ധരിൽ നിന്ന് ജൈവരീതിയിൽ നെയ്തെടുത്ത മനോഹരമായ  ചുവപ്പ് സാരിയിൽ സീതാരാമൻ തിളങ്ങി.


 
മുന്‍ വർഷങ്ങളിലെല്ലാം ബജറ്റ് അവതരിപ്പിക്കുമ്പോൾ തന്‍റെ സാരിയില്‍ ചുവപ്പ് നിറം ഉൾപ്പെടുത്താൻ ധനമന്ത്രി ഉറപ്പ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ഒഡീഷയുടെ പാരമ്പര്യ കൈത്തറിയെ പ്രതിനിധീകരിക്കുന്ന 'ബോംകായ് നെയ്ത്ത്' തവിട്ട്, ഓറഞ്ച് നിറത്തിലുള്ള സാരിയാണ് ധനമന്ത്രി  ധരിച്ചിരുന്നത് .


ഇത്തവണ, ധനമന്ത്രി പരമ്പരാഗതമായി രൂപകൽപ്പന ചെയ്ത ടെമ്പിള്‍ ഡിസൈനില്‍ ഉള്ള കോർവൈ സിൽക്ക് സാരിയാണ്  ധരിച്ചിരിയ്ക്കുന്നത്. ചുവപ്പില്‍ കറുത്ത ബോർഡർ കൂടിച്ചേർന്ന സാരി അവരുടെ ലളിതമായ ശൈലി വിളിച്ചോതുന്നു. 


ധനമന്തി നിര്‍മ്മല  സീതാരാമന്‍റെ തുടർച്ചയായ അഞ്ചാമത്തെ ബജറ്റും 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിക്കുന്ന അവസാന സമ്പൂര്‍ണ്ണ ബജറ്റും ആണ് ഇത്. 


ബജറ്റ് ദിനത്തിലെ സീതാരാമന്‍റെ ചുവന്ന സാരിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
 
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.