ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഭർത്താവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായം പരകാല പ്രഭാകർ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഭാരതീയ ജനതാ പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ഭരണഘടന മാറും. പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ലഡാക്ക് - മണിപ്പൂർ പോലെയുള്ള ഒരു സാഹചര്യം രാജ്യത്ത് ഉടനീളം ഉടലെടുക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

2024ൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ഇന്ത്യയിൽ ഇനി ഒരിക്കലും മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പ്രഭാകർ പറഞ്ഞു. ചെങ്കോട്ടയിൽ നിന്ന് മോദി തന്നെ വിദ്വേഷ പ്രസംഗം നടത്തുമെന്നും പ്രഭാകർ വിമർശിച്ചു. മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സിൽ കോൺ​ഗ്രസ് പങ്കുവെച്ച വീഡിയോയിലാണ് പരകാല പ്രഭാകറിൻ്റെ പരാമർശങ്ങൾ. 


ALSO READ: മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്തു; പ്രധാനമന്ത്രി നരേന്ദ്രമോദി


ഇതിന് മുമ്പും നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പരകാല പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. ഭരണനിര്‍വഹണത്തില്‍ മോദിയ്ക്ക് കാര്യക്ഷമതയില്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും മോദി വിദഗ്ധനാണെന്നും പ്രഭാകര്‍ പറഞ്ഞിരുന്നു. മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന 'ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍ ക്രൈസിസ്' എന്ന പുസ്തകവും പ്രഭാകര്‍ എഴുതിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.