PM Modi about Manipur: മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്തു; പ്രധാനമന്ത്രി നരേന്ദ്രമോദി

PM Modi about Manipur Violence: മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്രത്തിന്റെ സൂക്ഷ്മമായ ഇടപെടൽ ആണെന്നും, കലാപബാധിതർക്ക്  വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ മണിപ്പൂരിൽ നടത്തി വരികയാണെന്നും അവകാശവാദം

Written by - Zee Malayalam News Desk | Last Updated : Apr 8, 2024, 05:12 PM IST
  • മണിപ്പൂരിലെ സാഹചര്യം കത്തി നിൽക്കുന്ന സാഹചര്യത്തിൽ പാർലമെന്റിൽ ദിവസങ്ങളോളം പ്രതിപക്ഷ പ്രതിഷേധങ്ങൾ അരങ്ങേറി. ഇതിന് പിന്നാലെ പ്രമേയവും അവതരിപ്പിച്ചു.
  • ആ സാഹചര്യത്തിൽ മണിപ്പൂരിലെ വിഷയങ്ങളെക്കുറിച്ച് പാർലമെന്റിനകത്ത് മോദി പ്രതികരിച്ചിരുന്നുവെങ്കിലും പൊതുവേദികളിൽ ഈ വിഷയത്തെ കുറിച്ച് മൗനം ആചരിക്കുകയായിരുന്നു.
PM Modi about Manipur: മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്തു; പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ മണിപ്പൂർ കലാപ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സൂക്ഷ്മമായി കൈകാര്യം ചെയ്തു എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അസം  ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ആദ്യമായി മണിപ്പൂർ വിഷയത്തെ കുറിച്ച് സംസാരിച്ചത്. കലാപം നടക്കുമ്പോൾ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും സമയോജിതമായ ഇടപെടൽ ഉണ്ടായി എന്നും, മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്രത്തിന്റെ സൂക്ഷ്മമായ ഇടപെടൽ ആണെന്നുമാണ് പ്രധാനമന്ത്രിയുടെ അവകാശവാദം.

ALSO READ: ലോക്സഭ തിര‍ഞ്ഞെടുപ്പ്: കർണാടകയിൽ പിടികൂടിയത് കോടിക്കണക്കിന് പണം; കിലോ കണക്കിന് സ്വര്‍ണവും വെള്ളിയും

മണിപ്പൂരിലെ സാഹചര്യം കത്തി നിൽക്കുന്ന സാഹചര്യത്തിൽ പാർലമെന്റിൽ ദിവസങ്ങളോളം പ്രതിപക്ഷ പ്രതിഷേധങ്ങൾ അരങ്ങേറി. ഇതിന് പിന്നാലെ പ്രമേയവും അവതരിപ്പിച്ചു. ആ സാഹചര്യത്തിൽ മണിപ്പൂരിലെ വിഷയങ്ങളെക്കുറിച്ച് പാർലമെന്റിനകത്ത് മോദി പ്രതികരിച്ചിരുന്നുവെങ്കിലും പൊതുവേദികളിൽ ഈ വിഷയത്തെ കുറിച്ച് മൗനം ആചരിക്കുകയായിരുന്നു. ഇതാദ്യമായാണ് ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതെങ്കിലും ഒരു മാധ്യമങ്ങളോട് പ്രതികരണം നടത്തിയിരിക്കുന്നത്. അസം ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ വികസന പദ്ധതികൾ നടപ്പിലാക്കിയതായും പ്രധാനമന്ത്രി പരാമർശിച്ചു. കൂടാതെ കലാപബാധിതർക്ക്  വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ മണിപ്പൂരിൽ നടത്തി വരികയാണെന്നും, കേന്ദ്ര സർക്കാറിന്റെ ആവശ്യങ്ങൾ പരി​ഗണിച്ചു കൊണ്ട് അവിടെ കൃത്യമായി ആവശ്യങ്ങൾ നിറവേറ്റുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News