Nitin Gadkari: നിതിൻ ഗഡ്കരിയ്ക്ക് ദേഹാസ്വാസ്ഥ്യം, അടിയന്തിര വൈദ്യസഹായം തേടി
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞതിനെ തുടർന്നാണ് കേന്ദ്രമന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
Nitin Gadkari Health Update: കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ആരോഗ്യനില വഷളായി. സിലിഗുഡിയില്‍ റോഡ് ഉദ്ഘാടന പരിപാടിക്കിടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായത്.
സ്റ്റേജിന് സമീപത്തെ മുറിയിൽ ചായ കുടിക്കുന്നതിനിടെ നിതിൻ ഗഡ്കരിയ്ക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പെട്ടെന്ന് അദ്ദേഹത്തെ ബിജെപി എംപി രാജു ബിസ്തയുടെ വസതിയിലേക്ക് കൊണ്ടുപോയി. അവിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന് പരിചരണം നല്‍കി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞതിനെ തുടർന്നാണ് കേന്ദ്രമന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയില്‍ എത്തിയ്ക്കും.
സിലിഗുഡിയുടെ വടക്കേ അറ്റത്ത് NH 10-നൊപ്പം നിർദിഷ്ട 13 കിലോമീറ്റർ നാലുവരി എലിവേറ്റഡ് റോഡിന്‍റെ നിർമ്മാണം ആരംഭിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് നിതിൻ ഗഡ്കരി എത്തിയത്. പരിപാടിക്കിടെ കേന്ദ്രമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് ഡോക്ടർമാരെ വിളിച്ചുവരുത്തുകയായിരുന്നു.
അതേസമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിതിൻ ഗഡ്കരിയുടെ ആരോഗ്യനിലയെക്കുറിച്ച് ആരായുകയും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യാൻ സിപി സിലിഗുഡിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. നിതിൻ ഗഡ്കരി ഉടൻ സുഖം പ്രാപിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രത്യാശ പ്രകടിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...