Hydrogen Car : ഇന്ധന വില ഉയരുന്നു; ഹൈഡ്രജൻ കാറിൽ പാർലമെന്റിലെത്തി കേന്ദ്ര മന്ത്രി
ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ടൊയോട്ട മിറൈ കാറിലാണ് ഗഡ്കരി എത്തിയത്.
New Delhi : രാജ്യത്ത് ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ ഹൈഡ്രജൻ കാറിൽ പാർലമെന്റിലെത്തിയിരിക്കുകയാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ടൊയോട്ട മിറൈ കാറിലാണ് ഗഡ്കരി എത്തിയത്. കൂടാതെ ഹരിത ഇന്ധനത്തിന്റെ ഉപയോഗം ഇനിയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഹൈഡ്രജൻ മിഷൻ പ്രകാരം ഹൈഡ്രജൻ ഉപയോഗം വലിയ തോതിൽ വർധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം .
Koo App
Union Minister Shri @nitin.gadkari ji visited Parliament House by Hydrogen based Fuel Cell Electric Vehicle (FCEV) today. Demonstrating the car powered by ‘Green Hydrogen’, Shri Gadkari ji emphasised the need to spread awareness about Hydrogen, FCEV technology and its benefits to support hydrogen-based society for India.
- Office Of Nitin Gadkari (@OfficeOfNG) 30 Mar 2022
ഹൈഡ്രജൻ കാറുകളുടെ പ്രത്യേകതകൾ എന്തൊക്കെ?
ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിക്കുമ്പോൾ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഈ കാറുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത യാതൊരു തരത്തിലും അന്തരീക്ഷ മലിനീകരണത്തിന് കരണമാകില്ലെന്നുള്ളതാണ്. ഇതിൽ നിന്ന് വെള്ളവും താപവും മാത്രമേ പുറംതള്ളൂ. കാറിന്റെ മറ്റൊരു പ്രത്യേകത ഒറ്റ ചാർജിങിൽ 600 കിലോമീറ്റർ വരെ ഓടിക്കാനാകും എന്നതാണ്.
കാർ ചാർജ് ചെയ്യാൻ ആകെ അഞ്ച് മിനിറ്റുകൾ മാത്രം മതി. ഈ കാറിൽ ഒരു കിലോമീറ്റർ യാത്ര ചെയ്യാനുള്ള ചിലവ് 2 രൂപ മാത്രമാണ്. 2014ൽ ജപ്പാനിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിച്ചത് . യുഎസിലും യൂറോപ്പിലും ഉൾപ്പെടെ ഇതുവരെ പതിനായിരത്തോളം കാറുകൾ വിറ്റു . 4 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്നതാണ് ഈ വാഹനം . ഇലക്ട്രിക് മോട്ടർ പ്രവർത്തിപ്പിക്കാൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിക്കുന്നുവെന്നതാണ് സാധാരണ ഇലക്ട്രിക് ഹൈബ്രിഡ് കാറുകളുമായുള്ള വ്യത്യാസം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.