പാട്ന: ജെഡിയു നേതാവ് നിതീഷ് കുമാർ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇത് ഒമ്പതാമത്തെ തവണയാണ് പല വ്യത്യസ്ത മുന്നണികളിലേക്ക് കളം മാറി നിതീഷ് മുഖ്യമന്ത്രിസ്ഥാനം മുറുകേ പിടിക്കുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ​ഗവർണർ രാജേന്ദ്ര അർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒപ്പം തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായും സത്യവാചകം ചൊല്ലി അധികാരമേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് വർഷത്തിനിടയിൽ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ ജെ.പി ന‍ഡ്ഡയടക്കമുള്ളവർസന്നിഹിതരായിരുന്നു. രാജി വെച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് നീതീഷ് കുമാർ ​ഗവർണറെ കണ്ട് രാജി സമർപ്പിച്ചത്. 2000 ത്തിൽ ആണ് നിതീഷ് കുമാർ ബീഹാറിൽ ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തിലെത്തുന്നത്. 3 തവണ കേന്ദ്രമന്ത്രിയായി. 6 തവണ ലോകസഭാം​ഗവുമായിരുന്നു. ബീജെപിക്കൊപ്പം വീണ്ടും ചേരുന്നത് ആറാമത്തെ തവണയാണ്. ആർജെഡിക്കൊപ്പം ചേർന്ന് 3 തവണ മുഖ്യമന്ത്രിയായി.


ALSO READ: കണ്ടവരുണ്ടോ..? ബീഹാറിൽ 9 എംഎൽഎമാരെ കാണാനില്ല; ഇരുട്ടിൽ തപ്പി കോൺ​ഗ്രസ് 


ഇതിനിടെ ബീഹാറിലെ 9 എംഎൽഎമാരെക്കുറിച്ച് മണിക്കൂറുകളായി യാതൊരു വിവരവുമില്ല. നേരത്തെ തന്നെ ഇവർ കൂറുമാറുമെന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. കൂടാതെ ഇന്നലെ പൂർണ്ണയിൽ രാഹുൽ ​ഗാന്ധിയുടെ നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ബീഹാറിലെ 19 കോൺ​ഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമാണ് എത്തിയത്. ഈ 9 പേരുടെ അഭാവം കൂറുമാറ്റവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉടലെടുത്തിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.