Nitish Kumar-Bihar Polictics: കണ്ടവരുണ്ടോ..? ബീഹാറിൽ 9 എംഎൽഎമാരെ കാണാനില്ല; ഇരുട്ടിൽ തപ്പി കോൺ​ഗ്രസ്

Congress MLA Missing:  ഇന്നലെ പൂർണ്ണയിൽ രാഹുൽ ​ഗാന്ധിയുടെ നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ബീഹാറിലെ 19 കോൺ​ഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമാണ് എത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 28, 2024, 04:00 PM IST
  • ന്യായ് യാത്രയ്ക്ക് മേൽനോട്ടം നൽകേണ്ട എംഎല്എമാർ മാത്രമാണ് ഇന്നലെ വിളിച്ചു ചേർന്ന യോ​ഗത്തിൽ എത്തിയത്.
  • ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് നീതീഷ് കുമാർ ​ഗവർണറെ കണ്ട് രാജി സമർപ്പിച്ചത്.
Nitish Kumar-Bihar Polictics: കണ്ടവരുണ്ടോ..? ബീഹാറിൽ 9 എംഎൽഎമാരെ കാണാനില്ല; ഇരുട്ടിൽ തപ്പി കോൺ​ഗ്രസ്

പാട്ന: ബീഹാറിൽ മഹാസഖ്യസർക്കാർ നിലംപതിച്ചതോടെ കോൺ​ഗ്രസിലും അതിന്റെ പ്രകമ്പനം. പാർട്ടിയുടെ 9 എംഎൽഎമാരെക്കുറിച്ച് മണിക്കൂറുകളായി യാതൊരു വിവരവുമില്ല. ഇവർ കൂറുമാറുമെന്ന കാര്യത്തിൽ നേരത്തെ സംശയം ഉണ്ടായിരുന്നു. കൂടാതെ ഇന്നലെ പൂർണ്ണയിൽ രാഹുൽ ​ഗാന്ധിയുടെ നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ബീഹാറിലെ 19 കോൺ​ഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമാണ് എത്തിയത്. ഈ 9 പേരുടെ അഭാവം കൂറുമാറ്റവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉടലെടുത്തിരുന്നു. 

ന്യായ് യാത്രയ്ക്ക് മേൽനോട്ടം നൽകേണ്ട എംഎല്എമാർ മാത്രമാണ് ഇന്നലെ വിളിച്ചു ചേർന്ന യോ​ഗത്തിൽ എത്തിയത്. എന്നാൽ ഈ എംഎൽഎമാരുടെ അഭാവത്തിൽ അസ്വാഭവികത ഒന്നമില്ലെന്നും നിയസഭ കകഷി യോ​ഗമല്ലെല്ലോ എന്നുമായിരുന്നു കോൺ​ഗ്രസ്​ നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാന്റെ പ്രതികരണം.

ALSO READ: നിതീഷ് കുമാറിന്റേയും 2 ബിജെപി ഉപമുഖ്യമന്ത്രിമാരുടേയും സത്യപ്രതിജ്ഞ ഇന്ന് 5 മണിക്ക്

ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് നീതീഷ് കുമാർ ​ഗവർണറെ കണ്ട് രാജി സമർപ്പിച്ചത്.  ഇന്നു വൈകുന്നേരം 5 മണിക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കും. . ഒപ്പം ഉപമുഖ്യമന്ത്രിമാരായി ബിജെപിയുടെ രണ്ട് നേതാക്കളും സത്യപ്രതിജ്ഞ ചെയ്യും. സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയുമാണ് ഉപമുഖ്യമന്ത്രിമാരായി തിരഞ്ഞെടുക്കുന്നത്. ഇത്  ഒമ്പതാം തവണയാണ് നിതീഷ് കുമാർ  ബീഹാറിൽ മുഖ്യമന്ത്രിയാകുന്നത്. 6 തവണ ബിജെപിക്കൊപ്പവും 3 തവണ ആർജെ‍‍ഡിക്കൊപ്പവുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News