Census Update: രാജ്യത്ത് സെന്‍സസ് വീണ്ടും വൈകുന്നു. 2020 ഏപ്രില്‍ ഒന്നിന് നടത്തേണ്ടിയിരുന്ന സെന്‍സസ് കോവിഡ് മഹാമാരി മൂലമായിരുന്നു ആദ്യം മാറ്റിവച്ചത്.  പിന്നീട് ഇപ്പോള്‍ ഒന്‍പതാം തവണ സെന്‍സസ് മാറ്റി വച്ചിരിയ്ക്കുകയാണ്.   ഓരോ 10 വര്‍ഷം കൂടുമ്പോഴുമാണ് രാജ്യത്ത് സെന്‍സസ് നടക്കുന്നത്. 1881ലാണ് ഇത്തരത്തില്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും സെന്‍സസെടുക്കാന്‍ ആരംഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, December 31: ഈ രാശിക്കാര്‍ ഇന്ന് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും!! ഇന്നത്തെ രാശിഫലം അറിയാം   


ഭരണഘടനാ അതിര്‍ത്തികള്‍ മരവിപ്പിക്കുന്നതിനുള്ള തീയതി 2024 ജൂൺ 30 വരെ നീട്ടാൻ കോമ്പീറ്റന്‍റ്  അതോറിറ്റി തീരുമാനിച്ചു.അതിനാല്‍  അടുത്ത വര്‍ഷം ഒക്ടോബറിന് ശേഷമാകും സെന്‍സസെടുക്കുക. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള സെന്‍സസ് ഒഴിവാക്കാന്‍ തീരുമാനിച്ചതായി അഡീഷണല്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (RGI) കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ സെന്‍സസ് മാറ്റിവയ്ക്കുന്നതിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല.  


Also Read:  Lucky Zodiac January 2024: ഇവരാണ് ജനുവരി മാസത്തിലെ ഏറ്റവും ഭാഗ്യശാലികളായ രാശിക്കാര്‍!! എല്ലാ രംഗത്തും വിജയം    
 
ജില്ലകൾ, തഹസീലുകൾ, പട്ടണങ്ങൾ, മുനിസിപ്പൽ ബോഡികൾ എന്നിവയുടെ ഭരണഘടനാ അതിര്‍ത്തികള്‍ മരവിപ്പിക്കുന്നതിനുള്ള തീയതി 2024 ജൂൺ 30 വരെ നീട്ടി. എൻയുമറേറ്റർമാരെ തിരിച്ചറിയുന്നതിനും പരിശീലിപ്പിക്കുന്നതിനും അതിർത്തികൾ സജ്ജീകരിച്ചതിന് ശേഷം ഏകദേശം മൂന്ന് മാസമെടുക്കും. അതായത്, 2024 ഒക്ടോബര്‍ മാസത്തിന് മുന്‍പ് രാജ്യത്ത് സെന്‍സസ് ഉണ്ടാവില്ല. ഇതോടെ ലോക്‌സഭയും രാജ്യസഭയും ഏറെ കൊട്ടിഘോഷിച്ച് പാസാക്കിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ച, പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണമെന്ന ബില്ല് പ്രാബല്യത്തില്‍ വരാനും കാലതാമസം  എടുക്കും. 


സെന്‍സസും ഓരോ  മണ്ഡലത്തിന്‍റെ അതിര്‍ത്തി നിര്‍ണയവും പൊതു തിരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞിരുന്നു. എന്നാല്‍ എപ്പോഴാണ് സെന്‍സസ് നടക്കുകയെന്ന് അദ്ദേഹവും വ്യക്തമാക്കിയിരുന്നില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.