No Confidence motion: അവിശ്വാസ പ്രമേയ ചർച്ച ആഗസ്റ്റ് 8 മുതല്‍, 10 ന് പ്രധാനമന്ത്രിയുടെ മറുപടി
No Confidence motion Update: ഒരു സംസ്ഥാനം വംശീയ കലാപത്തിന് ഇരയായി കത്തിയമരുകയാണ്, എന്നാല്‍, ഈ വിഷയത്തില്‍ പ്രധാനമന്ത്രി മോദി ഇതുവരെ പാർലമെന്‍റിൽ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല
No Confidence motion Update: ഒടുവില്‍ ആ തിയതി പുറത്തുവന്നു...!! പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചയാവും. ആഗസ്റ്റ് 8 നും 9 നും ഇടയിൽ സഭയില്‍ ചര്‍ച്ച നടക്കും. പിന്നീട് ആഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും.
പ്രതിപക്ഷത്തിന് വേണ്ടി കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. മോദി സർക്കാരിനെ പരാജയപ്പെടുത്താൻ തങ്ങൾക്ക് ഭൂരിപക്ഷമില്ലെന്നും പാർട്ടികൾ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കേണ്ട ചുമതല പ്രധാനമന്ത്രിയ്ക്കാണ്.
Also Read: Success Tips: ബുധനാഴ്ച ഗണപതിയെ പൂജിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, സാമ്പത്തിക ഉയര്‍ച്ച ഉറപ്പ്
മണിപ്പൂരില്‍ കലാപം ആളിക്കത്തുന്ന അവസരത്തില്‍ വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി പറയണമെന്നും വര്‍ഷകാല സമ്മേളനത്തിന്‍റെ തുടക്കം മുതൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് പ്രതിക്ഷം പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി തന്നെ മറുപടി പറയേണ്ട ആവശ്യമില്ല എന്നുമായിരുന്നു ഭരണപക്ഷത്തിന്‍റെ നിലപാട്.
ഒരു സംസ്ഥാനം വംശീയ കലാപത്തിന് ഇരയായി കത്തിയമരുകയാണ്, എന്നാല്‍, ഈ വിഷയത്തില്‍ പ്രധാനമന്ത്രി മോദി ഇതുവരെ പാർലമെന്‍റിൽ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല, അല്ലെങ്കില്‍ മറുപടി നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനാല്‍ ഈ വിഷയത്തില്‍ ഇനി പ്രധാനമന്ത്രി സംസാരിച്ചേ മതിയാവൂ... റിപ്പോര്‍ട്ട് അനുസരിച്ച് ആഗസ്റ്റ് 10ന് പാർലമെന്‍റില്‍ ഈ വിഷയത്തിന് പ്രധാനമന്ത്രി മറുപടി നല്‍കും.
കഴിഞ്ഞ 3 മാസമായി മണിപ്പൂരിൽ മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ അക്രമം നടക്കുകയാണ്. മാസങ്ങളായി നടക്കുന്ന അക്രമ സംഭവങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടും സര്‍വ്വതും നഷ്ടപ്പെട്ടു. ഇതുവരെ മണിപ്പൂര്‍ ശാന്തമായിട്ടില്ല. സംസ്ഥാനത്തെ ഈ അവസ്ഥയ്ക്ക് കാരണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ പരാജയമാണ് എന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.
സർക്കാരിന് എവിടെയാണ് പിഴച്ചതെന്നുംഎന്താണ് ഇത്ര വലിയ തോതിലുള്ള അക്രമ സംഭവങ്ങൾക്ക് കാരണമായെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട് എന്നും പ്രതിപക്ഷം പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...