വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും തറവാടാണ് ഇന്ത്യ. ലോകരാജ്യങ്ങൾക്ക് മുമ്പിൽ മതേതരത്വം മുഖമുദ്രയാക്കി മാറ്റിയ രാജ്യം. നാനാ ജാതി മതസ്ഥരും അവരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസ‍ൃതമായി ഇവിടെ വസിക്കുന്നു. അത്തരത്തിൽ ഇന്ത്യയിലെ ചില ​​ഗ്രാമീണ പ്രദേശങ്ങളിൽ ഇപ്പോഴും നമ്മുടെ കണ്ണുകൾക്ക് തികച്ചും വിചിത്രവും അവിശ്വസനീയവുമായ പുരാതന പാരമ്പര്യങ്ങൾ അനുഷ്ഠിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലിംഗസമത്വമെന്ന ആശയം മുൻനിർത്തി ലോകം ആധുനിക യുഗത്തിലേക്ക് മുന്നേറുമ്പോൾ, സ്ത്രീകളെ സവിശേഷമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുന്ന അസാധാരണമായ ചില പാരമ്പര്യങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴുമുണ്ട്. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ പിനി ഗ്രാമം അത്തരത്തിലൊന്നാണ്.


ഈ ഗ്രാമത്തിൽ മഴക്കാലത്ത് നടക്കുന്ന ഒരു ഉത്സവമുണ്ട്. ഈ ഉത്സവത്തിന്റെ ഭാ​ഗമായി അവിടുത്തെ ജനങ്ങൾ ചില ആചാരങ്ങളും അനുഷ്ടിക്കുകയും നിയമങ്ങൾ പാലിക്കുയും ചെയ്യുന്നു. അതിലെ ഏറ്റവും പ്രധാനവും വിചിത്രവുമായ നിയമമാണ് ഉത്സവം നടക്കുന്ന അഞ്ച് ദിവസവും സ്ത്രീകൾ വസ്ത്രം ധരിക്കാൻ പാടില്ല. ആഘോഷ വേളയിൽ സ്ത്രീകൾക്ക് ചിരിക്കാനോ ചെറുതായി പുഞ്ചിരിക്കാനോ പോലും അനുവാദമില്ല എന്നതാണ് മറ്റൊരു വിചിത്രമായ ആചാരം. 


ALSO READ: 486 കാലുകൾ ഉള്ള ജീവിയെ അറിയാമോ? ഉത്തരമറിയുമെങ്കിൽ നിങ്ങൾ പുലിയാണ്


അതെ, മൺസൂൺ മാസത്തിൽ നടക്കുന്ന ഈ 5 ദിവസത്തെ ഉത്സവത്തിൽ സ്ത്രീകൾ പൂർണ്ണ നഗ്നരാണ്. ആ ദിനങ്ങളിൽ അവർ അധികവും വീടിനുള്ളിൽ കഴിഞ്ഞു കൂടുന്നു. ​ഗ്രാമത്തിലെ മറ്റു പുരുഷന്മാരുടെ മുന്നിലൊന്നും പെടാതെ വീടിനുള്ളിൽ കഴിയുക. അതാണ് ആചാരം. 


സ്ത്രീകൾക്കുള്ള നിയമങ്ങൾ


ആ ​ഗ്രാമവാസികൾ ആരാധിക്കുന്ന ദേവി ഒരു അസുരനെ തോൽപിച്ച നിമിഷത്തിന്റെ സ്മരണയ്ക്കായാണ് ഭദ്രാബ് മാസത്തിന്റെ ആദ്യ ദിവസം ഗ്രാമത്തിൽ പരിപാടി നടക്കുന്നത്. ദുഷ്ട ശക്തികൾ സ്ത്രീകളുടെ മാന്യതയെ ആക്രമിക്കുകയും അവരുടെ വസ്ത്രങ്ങൾ കീറുകയും ചെയ്യുമെന്നാണ് ​ഗ്രാമവാസികളുടെ വിശ്വാസം.  കൂടാതെ ഈ ഗ്രാമങ്ങളിലെ സ്ത്രീകൾ ഉത്സവ സമയത്ത് വസ്ത്രം ധരിക്കാത്തതിന് മറ്റ് ചില കാരണങ്ങളുമുണ്ട്. 


സ്ത്രീകൾ, വസ്ത്രം ഉരിഞ്ഞുകഴിഞ്ഞാൽ, ശരീരം മറയ്ക്കാൻ കമ്പിളി പുതപ്പുകൾ ഉപയോഗിക്കുന്നു. മൊത്തത്തിൽ ബിനി വില്ലേജിലെ നിവാസികൾ ഈ സമയങ്ങളിൽ വളരെ നിയന്ത്രിതമായ ജീവിതം നയിക്കുന്നു. എന്നിരുന്നാലും, കാലക്രമേണ, ഗ്രാമത്തിലെ ചില യുവ തലമുറയിലെ സ്ത്രീകൾ ഈ ആചാരം മാറ്റി, പരിപാടിയിൽ വളരെ നേർത്ത വസ്ത്രങ്ങൾ ധരിക്കാനും തുടങ്ങിയിട്ടുണ്ട്. അതേസമയം പ്രായമായ സ്ത്രീകൾ ഉത്സവ സമയത്ത് നഗ്നരായി പോകുന്ന പാരമ്പര്യം പിന്തുടരുന്നു.


ഏതെങ്കിലും സ്ത്രീ ഈ പാരമ്പര്യം പാലിക്കുന്നില്ലെങ്കിൽ, കുറച്ച് ദിവസത്തിനുള്ളിൽ അവൾ ചില മോശം വാർത്തകൾ കേൾക്കാനിടയുണ്ട് എന്നാണ് വിശ്വാസം. കൂടാതെ, ഈ കാലയളവിൽ ഈ ആചാരങ്ങൾ അനുഷ്ടിക്കാത്ത ഭാര്യയും ഭർത്താവും ആ ഗ്രാമത്തിൽ ഏതെങ്കിലും പ്രശ്നത്തിന് കാരണമാകേണ്ടി വരുമെന്നും തന്മൂലം ഇരുവരും തമ്മിൽ അകലേണ്ടി വരുമെന്നും വിശ്വാസം നിലനിൽക്കുന്നു.


പുരുഷന്മാർക്കുള്ള നിയമങ്ങൾ


ഈ അഞ്ച് ദിവസങ്ങളിൽ, പുരുഷന്മാർക്കും പ്രത്യേക നിയമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഈ സമയത്ത് പുരുഷന്മാർക്ക് മദ്യവും മാംസവും കഴിക്കാൻ അനുവാദമില്ല. ഈ പാരമ്പര്യം ശരിയായി പാലിക്കുന്നതിൽ പരാജയപ്പെടുന്നത് ദേവതകളെ കോപിപ്പിക്കുകയും ദോഷം വരുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമ്പ്രദായം അതിന്റെ തുടർച്ച വിശദീകരിക്കുന്ന ഒരു കഥയിൽ വേരൂന്നിയതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.