ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി ബി.ജെ.പിയുടെ വനിതാ മന്ത്രി യശോദര രാജെ സിന്ധ്യ.  കോണ്‍ഗ്രസിന്‌ വോട്ട് ചെയ്യുന്ന ആരാണെങ്കിലും അവര്‍ക്ക് പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ പറഞ്ഞിട്ടുള്ള ഒരു ആനുകൂല്യവും നല്‍കില്ലെന്ന് പരസ്യമായി തുറന്നടിച്ചിരിക്കുകയാണ് ബിജെപി മന്ത്രിയായ യശോദര രാജെ സിന്ധ്യ.  


COMMERCIAL BREAK
SCROLL TO CONTINUE READING

യശോദര രാജെ സിന്ധ്യയുടെ ഈ വിവാദ ആരോപണം മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ നേതാവായ അരുണ്‍ യാദവ് തന്‍റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.  


 



കോലാറസ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചരണം നടത്തവെയാണ്  സിന്ധ്യ ഈ വിവാദ പ്രസംഗം.  ഈ മാസം 24നാണ് കോലാറസ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്.ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കോലാറസ്.


സിന്ധ്യയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിന്ധ്യ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി.


ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിങ്ങള്‍ തെരഞ്ഞെടുത്തില്ലെങ്കില്‍ നിങ്ങള്‍ ഇനിയും പിന്നാക്കം പോകുമെന്നും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ആണ് വിജയിപ്പിക്കുന്നതെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങളുമായി അയാള്‍ തന്‍റെ പക്കല്‍ എത്തുമ്പോള്‍ താന്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കില്ലയെന്നും അവര്‍ പറഞ്ഞു.  തന്‍റെ മന്ത്രിസഭ അയാളുടെ ഒരു കാര്യവും ചെയ്തുകൊടുക്കില്ലെന്നും യശോദര രാജെ സിന്ധ്യ പറഞ്ഞു.