Bjp ക്ക് തുടർഭരണം ഒരു വെല്ലുവിളിയേ അല്ല-സർവ്വെ
72 ശതമാനം ഇന്ത്യക്കാരും മോദി സർക്കാർ തിരികെ അധികാരത്തിലേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നത്.
ന്യൂഡൽഹി: ബി.ജെ.പിയുടെ തുടർ ഭരണത്തിന് തടസ്സം നിൽക്കുന്നതൊന്നും തന്നെയില്ലെന്ന് സർവ്വെ. സ്വകാര്യ ഏജൻസിയായ മൂഡ് ഒാഫ് ദ നേഷൻ നടത്തിയ സർവ്വെയിലാണ് മോദിയുടെ തുടർ ഭരണത്തിന് വെല്ലുവിളികളൊന്നുമില്ലെന്ന് കണ്ടെത്തിയത്. 72 ശതമാനം ഇന്ത്യക്കാരും മോദി സർക്കാർ തിരികെ അധികാരത്തിലേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നത്.19 സംസ്ഥാനങ്ങളിലായി ജനുവരി 3 മുതൽ 13 വരെയാണ് സർവ്വെ നടത്തിയത്.
സമീപ കാലത്തൊന്നും നേരിടാത്ത രീതിയിലുള്ള വെല്ലുവിളികൾ 2020ൽ രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ. വിട്ടു വീഴ്ചകളില്ലാതെ മികച്ച ഭരണം കാഴ്ച വെച്ചത്. വാക്സിൻ(Vaccine) ഉത്പാദനവും ബി.ജെ.പിക്ക് ഗുണം ചെയ്തു. കൊറോണ മഹാമാരിയെയും തുടർന്നുണ്ടായ പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ത്യ മുന്നേറുകയാണ്. ശക്തമായ ഭരണകൂടവും നരേന്ദ്ര മോദി(Modi) നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ഇന്ത്യയുടെ വികസന കുതിപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ 6 വർഷമായി തുടരുന്നത്. പൗരത്വ നിയമ ഭേഗദതിയ്‌ക്കെതിരായ പ്രതിഷേധത്തിലൂടെ ആരംഭിച്ച 2020 കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തോടെയാണ് അവസാനിച്ചത്. കൊറോണ കൂടി വന്നതോടെ ഏതൊരു ഭരണാധികാരിയ്ക്കും തന്റെ സർക്കാരിന്റെ സ്വീകാര്യതയിൽ ഇടിവ് ഉണ്ടായെന്ന തോന്നൽ ഉണ്ടാകുക സ്വാഭാവികമാണ്.
ALSO READ: Fuel Price Hike: സർവ്വകാല റെക്കോർഡ് തകർത്ത് ഇന്ധന വില
എന്നാൽ, രാജ്യം ഭരിക്കാൻ നരേന്ദ്ര മോദിയല്ലാതെ മറ്റൊരു നേതാവില്ലെന്നും എ.ൻഡി.എ(NDA) അല്ലാതെ മറ്റൊരു മുന്നണിയില്ലെന്നും ജനങ്ങൾ വിശ്വസിച്ചു കഴിഞ്ഞെന്നാണ് സർവ്വെ ഫലങ്ങൾ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ജനപ്രീതി നാൾക്കുനാൾ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ഇന്ന് തെരഞ്ഞെടുപ്പ് നടത്തിയാലും വ്യക്തമായ ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്നാണ് സർവ്വെയിൽ കണ്ടെത്തിയിരിക്കുന്നത്. 321 സീറ്റുകൾ നേടി എൻഡിഎ അധികാരം നിലനിർത്തുമെന്നാണ് സർവ്വെ ഫലം വ്യക്തമാക്കുന്നത്.
2020 ഓഗസ്റ്റിൽ നടത്തിയ സർവ്വെയിൽ ലഭിച്ചതിനേക്കാൾ 5 സീറ്റുകൾ കൂടി എൻഡിഎ അധികമായി സ്വന്തമാക്കും. കഴിഞ്ഞ സർവ്വെയിൽ ലഭിച്ച 93 സീറ്റുകളിൽ യുപിഎ ഒതുങ്ങും. ബിജെപിയ്ക്ക് മാത്രം 291 സീറ്റുകൾ ലഭിക്കുമ്പോൾ കോൺഗ്രസ് വെറും 51 സീറ്റുകളിൽ ഒതുങ്ങുമെന്നും മൂഡ് ഓഫ് ദ നേഷൻ സർവ്വെ കണ്ടെത്തി.