Kerala Assembly: 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും, ഇനി തെരഞ്ഞെടുപ്പിനുള്ള പടയൊരുക്കം

ഇന്ന് രണ്ട് ബില്ലുകൾ പാസാക്കിയാണ് സഭ പിരിയുന്നത്. ആദ്യമായി മുഖ്യമന്ത്രി പതവിയിൽ പിണാറായി വിജയനും പ്രതിപക്ഷ കസേരയിൽ രമേശ് ചെന്നിത്തലയും

Written by - Zee Hindustan Malayalam Desk | Last Updated : Jan 22, 2021, 08:59 AM IST
  • ഇന്ന് രണ്ട് ബില്ലുകൾ പാസാക്കിയാണ് സഭ പിരിയുന്നത്.
  • ആദ്യമായി മുഖ്യമന്ത്രി പതവിയിൽ പിണാറായി വിജയനും പ്രതിപക്ഷ കസേരയിൽ രമേശ് ചെന്നിത്തലയും
  • 17 വർഷത്തിനിടെ ആദ്യമായി സ്പീക്കർക്കെതിരെ പ്രമേയം
  • ആദ്യമായി ബിജെപി അംഗ നിയമസഭയിൽ എത്തി
Kerala Assembly: 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും, ഇനി തെരഞ്ഞെടുപ്പിനുള്ള പടയൊരുക്കം

Thiruvananthapuram: കേരളത്തിന്റെ പതിനാലാം നിയമസഭയുടെ സമ്മേളനങ്ങൾക്ക് ഇന്ന് തിരശീല വീഴും. ഇന്നത്തെ അവസാന സമ്മേളനത്തോടെ കേരളം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടക്കം കുറിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം നിരവധി വിവാദങ്ങൾക്കും സംഘർഷഭരിതമായ നിമഷങ്ങൾക്കും വേദിയായ നിയമസഭ ഇന്ന് രണ്ട് ബില്ലുകൾ പാസാക്കിയാണ് പിരിയുന്നത്. 17 വർഷത്തിന് ശേഷം സംസ്ഥാന നിയമ സഭയുടെ സ്പീക്കർക്കെതിരായ പ്രമേയത്തിനും കൂടി വേദിയായിട്ടാണ് ഇത്തവണത്തെ നിയമസഭ പിരിയുന്നത്. 

നിരവധി പ്രത്യേകതകളുള്ള നിയമസഭയായിരുന്നു ഇത്തവണത്തേത്. പല മേഖലകളിലും പുതുമുഖങ്ങൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കർ ഉൾപ്പെടെ പല മേഖലകളിലും പുതുമുഖങ്ങൾ സാന്നിധ്യമായിരുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നത് (CM Pinarayi Vijayan), പ്രതിപക്ഷത്തെ നയിക്കാനായി ചുമതലപ്പെടുത്തിയ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവിന്റെ കസേരയിലും ആദ്യമായിട്ടാണ്. സഭ നിയന്ത്രിക്കുന്നതിനായി യുവ സ്പീക്കർ പി.ശ്രീരാമാകൃഷ്ണനെ തെരഞ്ഞെടുത്തതും 14-ാം നിയമസഭയുടെ പ്രത്യേകതകളിൽ ഒന്നായിരുന്നു. 

ALSO READ: Kerala Assembly Elections 2021: ഇത്തവണ മത്സരിക്കാനില്ല; പ്രചാരണത്തിൽ ശ്രദ്ധിക്കുമെന്ന് കെ. സുരേന്ദ്രൻ

കൂടാതെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി അം​ഗം നിയമസഭയിൽ എത്തുന്നതും ഇത്തവണയാണ്. നേമത്ത് ജയിച്ച് ഒ.രാജഗോപാലാണ് (O Rajagopal) ബിജെപിയുടെ പ്രതിനിധിയായി കേരളത്തിന്റെ നിയമസഭയിൽ ആദ്യം എത്തുന്നത്. അതോടൊപ്പം നിരവധി നഷ്ടങ്ങളും നിയമസഭയിലുണ്ടായി. കെ.എം.മാണി, തോമസ് ചാണ്ടി, എൻ.വിജയൻപിള്ള, കെ.രാമചന്ദ്രൻനായർ, ടി.എ.അബ്ദുൾ റാസാഖ്, അടുത്തിടെ അന്തരിച്ച കെ.വി.വിജയദാസ് എന്നീ അം​ഗങ്ങളും നിയമസഭയിൽ നിന്ന് എന്നെന്നേക്കുമായി വിട പറഞ്ഞു. എന്നാൽ പതിവില്ലാതെ നാല് എംഎൽഎമാർ പാർലെമെന്റിലേക്ക് മത്സരിച്ച് എംപിയായി നിയമസഭ വിടുകയും ചെയ്തു.

ALSO READ: Dollar Smuggling Case: എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി

ബജറ്റ് സമ്മേളത്തോടെയാണ് 14-ാം നിയമസഭ സമ്മേളനത്തിന് അവസാനം കുറിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്ക് (TM Thomas Isaac) അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള സമ്പൂർണ ബജറ്റാണ് അവതരിപ്പിച്ചെങ്കിലും സ‌ർക്കാരിന്റെ കാലാവധി തീരുന്നതിനാൽ നാല് മാസത്തേക്കുള്ള വോട്ടോൺ അക്കൗണ്ട് മാത്രമാണ് പാസാക്കുക. ധന വിനയോ​ഗ ബില്ലും Sree Narayana Guru Open University ബില്ലും ഇന്ന് പാസാക്കിയാണ് നിയമസഭ പിരിയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News