New Delhi: ആദ്യ ഡോസില്‍ നിന്ന് വ്യത്യസ്തമായ കോവിഡ് വാക്‌സിന്‍  രണ്ടാമത്തെ ഡോസില്‍ സ്വീകരിച്ചാലും ആശങ്കപ്പെടേണ്ട എന്ന്  കേന്ദ്രം,  കാര്യമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ലഭ്യത അനുസരിച്ച്  വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ വാക്‌സിന്‍ നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ദേശീയ കോവിഡ് വാക്‌സിനേഷന്‍ വിദഗ്ദസമിതി അദ്ധ്യക്ഷന്‍  ഡോ. വി.കെ. പോള്‍ വ്യക്തമാക്കി. 


എന്നാല്‍,  ഇക്കാര്യത്തില്‍  ഏറെ ശാസ്ത്രീയ പരിശോധനയും വിലയിരുത്തലുകളും ആവശ്യമാണ്. എന്നാല്‍, രണ്ടു വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോ.പോള്‍ വ്യക്തമാക്കി.  എന്നാല്‍, സുരക്ഷ മുന്‍നിര്‍ത്തി  രണ്ടു ഘട്ടത്തിലും  ഒരേ  വാക്‌സിന്‍ തന്നെ നല്‍കണമെന്നാണ്  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. 


കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 20ഓളം ഗ്രാമവാസികള്‍ക്ക് രണ്ടാമത്തെ വാക്‌സിന്‍ മാറി നല്‍കിയ സംഭവം ഏറെ വിവാദത്തിന്  ഇടയാക്കിയിരുന്നു. ഈ അവസരത്തിലാണ്  കോവിഡ് വാക്‌സിനേഷന്‍ വിദഗ്ദസമിതി അദ്ധ്യക്ഷന്‍റെ പ്രതികരണം.


Also Read: Shocking!! Covid Vaccine നല്‍കിയതില്‍ ഗുരുതര വീഴ്ച, 20 പേര്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ചു


അതേസമയം,  ഉത്തര്‍ പ്രദേശില്‍  വാക്‌സിന്‍ മാറി സ്വീകരിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സിദ്ധാര്‍ഥ്‌നഗറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സന്ദീപ് ചൗധരി  വ്യക്തമാക്കി.  സംഭവത്തില്‍ അന്വേഷണത്തിന്  ഉത്തരവിട്ടതായും വീഴ്ച വരുത്തിയവരോട് വിശദീകരണം തേടുമെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു 


രാജ്യത്ത് കോവിഡ്  വ്യാപനം ഏറെ രൂക്ഷമായിരിയ്ക്കുന്ന സാഹചര്യത്തില്‍   Covid Vaccination ഊര്‍ജിതപ്പെടുത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍  കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍  നല്‍കി കൊറോണയെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.