Shocking!! Covid Vaccine നല്‍കിയതില്‍ ഗുരുതര വീഴ്ച, 20 പേര്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ചു

രാജ്യത്ത് കോവിഡ്  വ്യാപനം രൂക്ഷമായിരിയ്ക്കുന്ന സാഹചര്യത്തില്‍   Covid Vaccination ഊര്‍ജിതപ്പെടുത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍  കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍  നല്‍കി കൊറോണയെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 26, 2021, 07:09 PM IST
  • ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിനുകള്‍ മാറി കുത്തിവെച്ചു.
  • 20ഓളം ഗ്രാമീണര്‍ക്കാണ് കോവിഡ് വാക്‌സിനുകള്‍ മാറി കുത്തിവെച്ചത്.
Shocking!! Covid Vaccine നല്‍കിയതില്‍ ഗുരുതര വീഴ്ച, 20 പേര്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ചു

Lucknow: രാജ്യത്ത് കോവിഡ്  വ്യാപനം രൂക്ഷമായിരിയ്ക്കുന്ന സാഹചര്യത്തില്‍   Covid Vaccination ഊര്‍ജിതപ്പെടുത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍  കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍  നല്‍കി കൊറോണയെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.   

അതിനിടെയാണ്, കോവിഡ് വാക്‌സിന്‍  നല്‍കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ച പുറത്തു വരുന്നത്.   ഉത്തര്‍ പ്രദേശിലാണ്  സംഭവം.  ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍  കോവിഡ് വാക്‌സിനുകള്‍ മാറി കുത്തിവെച്ചു.  20ഓളം ഗ്രാമീണര്‍ക്കാണ്  കോവിഡ് വാക്‌സിനുകള്‍ മാറി കുത്തിവെച്ചത്. ഇവര്‍ക്ക് ആദ്യ ഡോസായി നല്‍കിയത് കോവിഷീല്‍ഡ് വാക്‌സിന്‍ ആയിരുന്നു, എന്നാല്‍ രണ്ടാമത്തെ ഡോസായി കുത്തിവച്ചത്  കോവാക്‌സിന്‍ ആണ്.

നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന സിദ്ധാര്‍ഥ്‌നഗര്‍ ജില്ലയിലെ ബഥ്‌നി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് വാക്‌സിന്‍  മാറി കുത്തിവച്ചത്. ഏപ്രില്‍ ആദ്യ ആഴ്ചയില്‍  ആദ്യ ഡോസ് സ്വീകരിച്ചവര്‍ മെയ് 14ന് രണ്ടാം ഡോസ് എടുക്കാന്‍ വന്നപ്പോഴാണ് വാക്‌സിന്‍ മാറിപ്പോയത്. 

Also Read: വിഷം കുത്തിവയ്ക്കുമെന്ന ഭയം, Covid വാക്​സിനേഷനില്‍ നിന്ന്​ ​രക്ഷപ്പെടാന്‍ നദിയില്‍ ചാടി ഒരുപറ്റം ഗ്രാമവാസികള്‍

ഒരു വാക്‌സിന്‍ തന്നെ രണ്ട് ഘട്ടത്തിലും നല്‍കണമെന്ന  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോഴാണ്  ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു ഗുരുതര വീഴ്ച സംഭവിക്കുന്നത്‌.  

അതേസമയം, വാക്‌സിന്‍ മാറി സ്വീകരിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സിദ്ധാര്‍ഥ്‌നഗറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സന്ദീപ് ചൗധരി  വ്യക്തമാക്കി.  സംഭവത്തില്‍ അന്വേഷണത്തിന്  ഉത്തരവിട്ടതായും വീഴ്ച വരുത്തിയവരോട് വിശദീകരണം തേടുമെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സന്ദീപ് ചൗധരി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News