ന്യൂഡൽഹി: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനം കൊറോണ വാക്‌സിൻ (Corona Vaccine) സംബന്ധിച്ച് സുപ്രധാന തീരുമാനമെടുത്തിരിക്കുകയാണ്. ഇതനുസരിച്ച് വാക്‌സിൻ (Corona Vaccine) എടുക്കാത്തവർക്ക് ഇനി അസമിൽ പണി കിട്ടും. ഇത്തരക്കാർക്ക് ഇനി മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Covid update | രാജ്യത്ത് 24 മണിക്കൂറിനിടെ 2.58 ലക്ഷം പുതിയ കോവിഡ് കേസുകൾ; ആകെ ഒമിക്രോൺ കേസുകൾ 8,209 ആയി


നിയമം കർശനമായി നടപ്പിലാക്കി


അസമിൽ കൊറോണ (Covid19) കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഒരു സുപ്രധാന തീരുമാനമെടുത്തിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ഈ പകർച്ചവ്യാധി പടരുന്നത് തടയാൻ രണ്ട് ഡോസ് കൊറോണ വാക്‌സിൻ എടുക്കാത്തവർ തിങ്കളാഴ്ച മുതൽ ജില്ലാ കോടതികൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശർമ്മ (Hemant Biswa Sarma) പറഞ്ഞു. 


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും വൻ തുക! ഇക്കാര്യം ഉടനടി ചെയ്യൂ 


ലോക്ക്ഡൗൺ ആവശ്യമില്ല: മുഖ്യമന്ത്രി (No need for lockdown at the moment: CM)


ഇതോടൊപ്പം സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇപ്പോൾ ഏർപ്പെടുത്തുന്നതിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്.  ഇന്ത്യ ഉൾപ്പെടെ ലോകത്തെ 190 ലധികം രാജ്യങ്ങൾ കൊറോണ വൈറസ് (Coronavirus) ബാധയുടെ പിടിയിലാണ്. ലോകത്ത് ഇതുവരെ 32 കോടി 59 ലക്ഷത്തിലധികം ആളുകൾക്ക് കൊറോണ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ COVID-19 കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് (Coronavirus India Report). ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി 75 ലക്ഷം കവിഞ്ഞു.


Also Read: Viral Video: ഇതെന്താ റാമ്പ് വാക്കോ, 6 സിംഹങ്ങൾക്കൊപ്പം ഒരു യുവതി! വീഡിയോ വൈറൽ 


ഇന്ത്യയിൽ കൊറോണയ്‌ക്കെതിരായ വാക്‌സിനേഷൻ കാമ്പയിൻ നടക്കുകയാണ്. ഞായറാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3,71,22,164 ആയി ഉയർന്നിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.