ന്യൂഡൽഹി: രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ (Central Government). എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ആവശ്യത്തിന് വാക്സിൻ നൽകിയിട്ടുണ്ട്. മികച്ച ആസൂത്രണത്തിലൂടെ കൃത്യ സമയത്ത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ വർധൻ (Harsha Vardan) മാധ്യമങ്ങളോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് കൊവിഡ് (Covid) കേസുകൾ കുറഞ്ഞുവന്ന പശ്ചാത്തലത്തിൽ ഉത്പാദനം വെട്ടിക്കുറച്ചതുകൊണ്ടാണ് പകർച്ചവ്യാധി പ്രതിരോധ മരുന്നായ റെം​ഡെസിവിറിന്റെ ദൗർലഭ്യമുണ്ടായത്. ഈ സാഹചര്യത്തിൽ ഡ്ര​ഗ്സ് കൺട്രോളറും കേന്ദ്ര ആരോ​ഗ്യമന്ത്രാലയവും ഉത്പാദകരുടെ യോ​ഗം വിളിച്ചുചേർക്കുകയും റെംഡെസിവിറിന്റെ ഉത്പാദനം വർധിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. റെംഡെസിവിറിർ കരിഞ്ചന്തയിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ മരുന്നിന്റെ കൃത്രിമ ക്ഷാമം ഉണ്ടാക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനും ആരെങ്കിലും ശ്രമിച്ചാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി (Central Health Ministry) വ്യക്തമാക്കി.


ALSO READ: COVID; 0.46 ശതമാനം കൊവിഡ് രോ​ഗികൾ വെന്റിലേറ്ററുകളിൽ, 2.31 ശതമാനം ഐസിയുവിൽ: കേന്ദ്ര ആരോ​ഗ്യമന്ത്രി ​ഹർഷ വർധൻ


രാജ്യത്ത് യോ​ഗ്യരായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കണമെന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. നിലിവിലെ രീതിയിൽ വാക്സിൻ വിതരണം തുടർന്നാൽ രാജ്യത്തെ 75 ശതമാനം ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും രാഹുൽ ​ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വാക്സിൻ ക്ഷാമമില്ലെന്നും പല സംസ്ഥാനങ്ങളും വാക്സിൻ പാഴാക്കി കളയുന്നതാണ് പ്രശ്നമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി. അതിനിടെയാണ് ആന്റി വൈറൽ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചത്.


കഴിഞ്ഞ ഒരാഴ്ചക്കിടെ 43 ലക്ഷം വാക്സിനുകളാണ് നൽകിയതെന്നും ഡോ. ഹർഷ വർധൻ വ്യക്തമാക്കി. 98 ലക്ഷത്തിലധികം മുൻനിര തൊഴിലാളികൾക്ക് വാക്സിന്റെ ആദ്യ ഡോസും 45 ലക്ഷത്തിലധികം മുൻനിര തൊഴിലാളികൾക്ക് രണ്ടാം ഡോസും നൽകി. ആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കുന്ന 89 ലക്ഷത്തിലധികം പേർക്ക് ആദ്യ ഡോസും 54 ലക്ഷത്തിലധികം പേർക്ക് രണ്ടാം ഡോസും വാക്സിൻ നൽകിയതായും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.


ALSO READ: Covid 19 കേസുകൾ വർധിക്കുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അനാസ്ഥ - കേന്ദ്ര ആരോ​ഗ്യ മന്ത്രി ഹർഷ വർധൻ


വാക്സിൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും 19 മില്യൺ ഡോസ് വാക്സിൻ വിതരണത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും 24 മില്യൺ ഡോസ് സ്റ്റോക്കുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. അടിയന്തരമായി വാക്സിൻ ലഭ്യമാക്കേണ്ടവർക്ക് ലഭ്യമാക്കാതെ എല്ലാവർക്കും വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ  പരിഭ്രാന്തി പരത്തുകയാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വിമർശിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.