ചെന്നൈ: മകള്‍ റെയില്‍വേ സ്റ്റേഷനില്‍ ആക്രമിക്കപ്പെടുമ്പോള്‍ ചുറ്റുമുണ്ടായിരുന്ന ആരും സഹായത്തിനായി എത്തിയില്ലെന്ന്  കൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരി സ്വാതി (24)യുടെ പിതാവ് സന്താന ഗോപാലം. കൊലപാതകം നടക്കുമ്പോള്‍ പലരും കണ്ടില്ലെന്ന് നടിച്ച് അടുത്ത ട്രെയിനില്‍ കയറി പോവുകയായിരുന്നെന്ന് പൊലീസും ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികരിക്കാതിരുന്ന യാത്രക്കാര്‍ കാരണം ഞങ്ങള്‍ക്ക് മകളെ നഷ്ടപ്പെട്ടു.  ഒരാളെങ്കിലും പ്രതികരിക്കുകയോ എതിര്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ മരണം ഒഴിവാക്കാമയിരുന്നു. അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു സ്വാതി. എന്നാല്‍,  അതുവഴിയെങ്കിലും  ഞങ്ങള്‍ക്ക് അവള്‍ ജീവിക്കുന്നത് കാണാമായിരുന്നു. പക്ഷെ  മരണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃദതേഹം പൊലീസ് മാറ്റിയത്. അതിനാല്‍ അവയാദനത്തിനുള്ള സാധ്യത ഇല്ലാതാവുകയായിരുന്നു.


വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് ജോലിസ്ഥലത്തേക്കു പോകാൻ ട്രെയിൻ കാത്തു നിന്ന ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ റെയില്‍വെ സ്റ്റേഷനില്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വെട്ടികൊലപ്പെടുത്തിയത്. മരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാര്‍ക്കിലെ ജീവനക്കാരിയായ സ്വാതി ഓഫീസിലെത്തുന്നതിന് ട്രെയിൻ കാത്തുനില്‍ക്കെയായിരുന്നു സംഭവം.


പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ട്രാവല്‍ ബാഗ് തൂക്കിയ യുവാവ് നടന്നെത്തുകയും അവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്‌തെന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞത്. വഴക്കിനിടെ പ്രതി യുവതിയെ വെട്ടി വീഴ്ത്തുകയായിരുന്നു. പ്ലാറ്റ്ഫോമിലെ കടകളിലെ ജീവനക്കാരും മറ്റ് യാത്രക്കാരും നോക്കി നില്‍ക്കെയാണിത്.