Lucknow: രാജ്യത്ത് ഏറെ ചര്‍ച്ചയായി മാറിയിരിയിരിയ്ക്കുകയാണ്  ദ കശ്മീര്‍ ഫയല്‍സ് എന്ന ഹിന്ദി ചിത്രം.   കശ്മീരി പണ്ഡിറ്റുകളുടെ പാലായനം ചിത്രീകരിക്കുന്ന ഈ ചിത്രത്തിന് ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട  അതിക്രമങ്ങളുടെ കഥ പറയുന്ന ചിത്രത്തിന് പ്രധാനമന്ത്രിയടക്കം പിന്തുണ അറിയിച്ചതോടെ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം മറ്റൊരു തലത്തിലേയ്ക്ക് കടന്നു.  


എന്നാല്‍, ചിത്രം സംബന്ധിച്ച വിവാദങ്ങളില്‍ പരാമര്‍ശവുമായി  എത്തിയിരിയ്ക്കുകയാണ് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്.  നിയമസഭ തിരഞ്ഞെടുപ്പില്‍ നടന്ന കൃത്രിമം സംബന്ധിച്ച് ചർച്ചകൾ ഉണ്ടാകാതിരിക്കാനാണ് കാശ്മീർ ഫയൽസ് എന്ന ചിത്രം ആസമയത്ത് പുറത്തിറക്കിയത് എന്ന് അഖിലേഷ് ആരോപിച്ചു. തന്‍റെ ലോകസഭ  മണ്ഡലമായ  അസംഗഢിൽ, എംഎൽഎയും മുൻ മന്ത്രിയുമായ ദുർഗ യാദവിന്‍റെ വസതിയിൽവച്ച്  മാധ്യമങ്ങളോട് സംവദിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പരാമര്‍ശിച്ചത്.  


Also Read:  The Kashmir Files: ദ കാശ്മീര്‍ ഫയല്‍സ് കണ്ട് മടങ്ങവേ  BJP MPയ്ക്ക്  നേരെ ആക്രമണം, വാഹനവ്യൂഹത്തിന് നേരെ ബോംബെറിഞ്ഞ് അക്രമികള്‍


കൂടാതെ, ചിത്രത്തിലൂടെ സമ്പാദിക്കുന്ന പണം കശ്മീരി കുടിയേറ്റക്കാർക്കായി ഉപയോഗിക്കണമെന്നും അഖിലേഷ് പറഞ്ഞു.  ഇതിനായി 25 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കണം. പിരിച്ചെടുക്കുന്ന പണം എങ്ങനെ ചെലവഴിക്കണമെന്ന് സമിതി തീരുമാനിക്കണം. സർക്കാരും മുന്നോട്ടുവരണം. മുഴുവൻ പണവും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പോകരുത്. വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവരുമായി സംസാരിച്ച് അവർക്കായി പണം ചെലവഴിക്കണം, അഖിലേഷ് പറഞ്ഞു.  


വോട്ടെണ്ണല്‍ മാര്‍ച്ച്‌ 10ന് പൂര്‍ത്തിയായി, മാര്‍ച്ച്‌ 11 ന്  ചിതം  രാജ്യമൊട്ടുക്ക് 2000 തിയേറ്ററുകളില്‍  റിലീസ് ചെയ്തിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.